EncyclopediaGhostMysteryStoriesഅനുഭവങ്ങള്‍

ഫ്രാഗ്രന്റ് ഹിൽസിലേക്കുള്ള അവസാന ബസ്. ഇന്നും ചുരുളഴിയാത്ത രഹസ്യം “ഗോസ്റ്റ് ബസ്”

ലോകത്തെ നടുക്കിയ ദുരൂഹ സംഭവങ്ങള്‍ ഒരുപാട് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നും ചുരുഴിയാത്ത എന്നാല്‍ വിശ്വസിക്കാന്‍ കഴിയാത്ത ചില ഭയപ്പെടുത്തുന്ന സംഭവങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ലോകത്തെ നടുക്കിയ ദുരന്തം ആണ് ഫ്രാഗ്രന്റ്റ് ഹില്‍സിലേക്കുള്ള അവസാന ബസ്സിനു സംഭവിച്ചത്. ഇന്നും ചുരുളഴിയാത്ത ദുരന്തമായി അത് നിലനില്‍ക്കുന്നു. ലോകത്തെ നടുക്കിയ ഗോസ്റ്റ് ബസ്സ് ദുരന്തം!!!

1995 നവംബർ 14.ഒരു ഇരുണ്ട രാത്രി.സ്ഥലം ചൈനയിലെ ബേയ്ജിങ്.മഴക്കാറും കൊടുങ്കാറ്റുമുള്ള പ്രകൃതി,, കനത്ത ഇരുട്ടും.ചൈനയിലെ ഹൈഡിയൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ഫ്രാഗ്രന്റ് ഹിൽസ് ‘എന്ന സ്ഥലത്തേക്കുള്ള അവസാന ബസിൽ ഒരു യുവാവ് കയറി.ബസിനു സാധാരണ നമ്പർ ആണ് ചൈനയിൽ.റൂട്ട് 302.ഇതാണ് ബസിന്റെ റൂട്ട് നമ്പർ.യുവാവ് ബസിൽ കയറിയതിന് തൊട്ടുപിന്നാലെ ഒരു വൃദ്ധയായ സ്ത്രീയും കയറി അവന്റെ തൊട്ടു മുന്പിലെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.തണുപ്പ് അസഹ്യമായതിനാൽ അവർ ഷട്ടറുകൾ അടച്ചു.ബസ് യാത്രയാരംഭിച്ചു.
1995 നവംബർ 14.ഒരു ഇരുണ്ട രാത്രി.സ്ഥലം ചൈനയിലെ ബേയ്ജിങ്.മഴക്കാറും കൊടുങ്കാറ്റുമുള്ള പ്രകൃതി,, കനത്ത ഇരുട്ടും.ചൈനയിലെ ഹൈഡിയൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ഫ്രാഗ്രന്റ് ഹിൽസ് ‘എന്ന സ്ഥലത്തേക്കുള്ള അവസാന ബസിൽ ഒരു യുവാവ് കയറി.ബസിനു സാധാരണ നമ്പർ ആണ് ചൈനയിൽ.റൂട്ട് 302.ഇതാണ് ബസിന്റെ റൂട്ട് നമ്പർ.യുവാവ് ബസിൽ കയറിയതിന് തൊട്ടുപിന്നാലെ ഒരു വൃദ്ധയായ സ്ത്രീയും കയറി അവന്റെ തൊട്ടു മുന്പിലെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.തണുപ്പ് അസഹ്യമായതിനാൽ അവർ ഷട്ടറുകൾ അടച്ചു.ബസ് യാത്രയാരംഭിച്ചു.

അധികം കെട്ടിടങ്ങൾ ഇല്ലാത്ത ഏറെക്കുറെ വിജനമായ വഴിയായിരുന്നു അത്.ഇടയ്ക്കു സ്റ്റോപ്പുകളിൽ നിന്ന് നാലഞ്ച് പേർ കൂടി കയറി.ഉറക്കം തന്റെ കണ്ണുകളെ കീഴ്പ്പെടുത്താൻ തുടങ്ങി എന്നു മനസിലാക്കിയ യുവാവ് സ്വെറ്റർ തലയിലൂടെ വലിച്ചിടാൻ തുടങ്ങവേ പെട്ടെന്ന് ബസ് ബ്രേക്ക്‌ പിടിച്ചു.വഴിയരികിൽ നിന്ന് ആരോ കൈകാണിച്ചതിനാലാണ് ബസ് ബ്രേക്ക് ചവിട്ടിയതെന്ന് അവന് മനസിലായി.വനിതയായ കണ്ടക്ടർ നേരെ ചെന്ന് ഡ്രൈവറോട് ചോദിച്ചു… ” എന്തിനാ വണ്ടി നിർത്തിയത്.. ഇത് സ്റ്റോപ്പല്ലല്ലോ… “അപ്പോൾ ഡ്രൈവർ പറഞ്ഞു..” അവർ രണ്ടു പേരുണ്ട്… ഈ അസമയത്തു ഇനി വേറെ വണ്ടിയില്ലല്ലോ,, സീറ്റും വെറുതെ കിടക്കുന്നു… കേറിക്കോട്ടെ “കണ്ടക്ടർ അത് കേട്ട് അത്ര തൃപ്തിയില്ലാതെ ഡോർ തുറന്നു കൊടുത്തു..അവർ അകത്തു കയറിയപ്പോഴാണ് അത് രണ്ടുപേർ മാത്രമല്ല, മൂന്നുപേർ ഉണ്ടെന്ന് മനസിലായത്..രണ്ടുപേർ ഇടതും വലതും നിന്ന് മൂന്നാമത്തെയാളെ താങ്ങി പിടിച്ചിരുന്നു..നടുക്കത്തെയാൾക്ക് പൊക്കം കുറച്ചു കുറവും അയാൾ വല്ലാതെ ക്ഷീണിതനുമായിരുന്നു.അതുമാത്രമല്ല, അവർ മൂവരും പുരാതനമായ ക്വിംഗ് രാജവംശത്തിന്റെ (1644-1911), ഇപ്പോൾ നിലവിലില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നു.

പുരുഷന്മാരുടെ മുഖങ്ങൾ മറയ്ക്കുന്ന രീതിയിലുള്ള നീണ്ട ളോഹ പോലുള്ള ഒരുതരം വസ്ത്രമായിരുന്നു അത്.ഏറ്റവും പുറകിലത്തെ സീറ്റിലാണ് അവർ മൂവരും ചേർന്നിരുന്നത്.ആ ഭാഗം വെളിച്ചം കുറഞ്ഞ ഒരു നിഴൽ പോലെ ഇരുട്ട് മറഞ്ഞ ഭാഗമായിരുന്നു.എവിടേക്കാണ് പോകേണ്ടതെന്ന കണ്ടക്ടറുടെ ചോദ്യത്തിന് “ലാസ്റ്റ് സ്റ്റോപ്പ്‌ ” എന്നാണ് മറുപടി പറഞ്ഞതെന്ന് കണ്ടക്ടറിന് തോന്നി, അഥവാ അയാളുടെ പരുത്തതും വ്യക്തമല്ലാത്തതുമായ ശബ്ദത്തിൽ നിന്നും അങ്ങനെ ഊഹിച്ചു.ഇവരുടെ സാമീപ്യം കൊണ്ടുണ്ടായ ഒരു വല്ലാത്ത അഴുകിയ മണം മറ്റുള്ള യാത്രക്കാർക്ക് അസഹ്യതയുണ്ടാക്കി.ബസ് ഓടിക്കൊണ്ടേയിരുന്നു.ഇടയ്ക്ക് കണ്ടക്ടർ ബോറടി മാറ്റാനായി ഡ്രൈവറുമായി സരസസംഭാഷണത്തിൽ ഏർപ്പെട്ടു.

” ഇവർ എന്തിനാണ് ഈ മാതിരി വേഷം കിട്ടിയിരിക്കുന്നത്?”കണ്ടക്ടർ ഡ്രൈവറോട് ചോദിച്ചു.” അവർ വല്ല നാടകട്രൂപ്പിലെ അഭിനേതാക്കൾ ആയിരിക്കാം.ജോലി കഴിഞ്ഞു പോകുന്നതിന് മുമ്പ് വസ്ത്രം മാറാൻ പോലും സമയം കിട്ടിക്കാണില്ല…. “ഡ്രൈവർ പറഞ്ഞു.” ഉം.. “കണ്ടക്ടർ മൂളി.ബസ് ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും ഓരോരോ യാത്രക്കാർ ഇറങ്ങി.അവസാനം വൃദ്ധയും യുവാവും മാത്രം നിഗൂഢ മനുഷ്യർക്കൊപ്പം അവശേഷിച്ചു. പെട്ടെന്ന് ആ വൃദ്ധ ഉച്ചത്തിൽ നിലവിളിച്ചു..” അയ്യോ എന്റെ പേഴ്സ് കാണുന്നില്ലേ “കണ്ടക്ടർ തിരിഞ്ഞു നോക്കി.അവർ ഇടം വലം തപ്പുകയാണ്.പെട്ടെന്ന് പുറകിലിരുന്ന ചെറുപ്പക്കാരന്റെ കോളറിൽ പിടിച്ചു വച്ച് അവർ അലറി..” ഇവനാണ്,, ഇവനാണ് എന്റെ പേഴ്‌സ് അടിച്ചു മാറ്റിയത് “-ചെറുപ്പക്കാരൻ ചാടിയെഴുന്നേറ്റു.” അനാവശ്യം പറയരുത്.. ഞാൻ നിങ്ങളുടെ പേഴ്‌സ് എടുത്തിട്ടില്ല.. എനിക്ക് നിങ്ങളുടെ പണം ആവശ്യമില്ല.. “” ഇല്ല,, നീ തന്നെയാണ് അതെടുത്തത്…. നീ കള്ളനാണ്.. “വൃദ്ധ വിട്ടുകൊടുക്കുന്ന ലക്ഷണമില്ല.ഇത് തീവ്രമായ തർക്കത്തിൽ കലാശിച്ചു.” ബസ് നിർത്തണം… ഇവനെ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കണം.. “വൃദ്ധ വാശി പിടിച്ചു.” അതിന് ഇവിടെ പോലിസ് സ്റ്റേഷൻ ഇല്ലല്ലോ…. “കണ്ടക്ടർ കോട നിറഞ്ഞ പുറത്തേ അന്തരീക്ഷത്തിലേക്കു നോക്കി പറഞ്ഞു..” ഉണ്ട്.. കുറച്ചകത്തേക്ക് മാറി പോലിസ് സ്റ്റേഷൻ ഉണ്ട്… “ഗത്യന്തരമില്ലാതെ കണ്ടക്ടർ ബെൽ അടിച്ചു ബസ് നിർത്തി.. ചെറുപ്പക്കാരന്റെ കോട്ടിൽ പിടിച്ചു വലിച്ചു വൃദ്ധ അയാളെ പുറത്തേക്കു ചാടിച്ചു..ബസ് വീണ്ടും അവരെ ഉപേക്ഷിച്ചു യാത്ര തുടർന്നു.

അവിടെ അടുത്തൊന്നും പോലീസ് സ്റ്റേഷൻ പോയിട്ട് ഒരു കെട്ടിടം പോലും കാണാനില്ലെന്നു മനസ്സിലാക്കിയ യുവാവ് വൃദ്ധയോട് ദേഷ്യപ്പെട്ടു.” ഹേയ് സ്ത്രീയെ,, നിങ്ങൾ എന്തിനാണ് ഞാൻ പേഴ്സ് എടുത്തെന്ന് കള്ളം പറഞ്ഞത്,, ഞാൻ എടുത്തിട്ടില്ലെന്ന് ഇപ്പോൾ തന്നെ തെളിയിച്ചു തരാം.. എവിടെ പോലിസ് സ്റ്റേഷൻ…?യുവാവ് ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി..അപ്പോൾ ആ സ്ത്രീ വളരെ ശാന്തയായി അവനോടു പറഞ്ഞു..” മോനെ,, നീ പേഴ്സ് എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നും എനിക്ക് നന്നായി അറിയാം..പക്ഷെ തല്ക്കാലം നമുക്ക് രണ്ടുപേർക്കും എത്രയും പെട്ടെന്ന് ആ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടേണ്ടിയിരുന്നു.അതിനാലാണ് ഞാൻ അങ്ങനെ ഒരു നാടകം കളിച്ചത്… “വൃദ്ധയുടെ മറുപടി കേട്ട് യുവാവ് അമ്പരന്നു..” ങേ,, അതെന്താണ് കാര്യം…? “” മകനെ,, നമ്മൾ യാത്ര ചെയ്തു വന്ന ബസിൽ ഇടയ്ക്ക് വച്ചു കയറിയ ആ വിചിത്ര വേഷം കെട്ടിയ മൂന്നുപേരെ കണ്ടിരുന്നോ,,,, ഞാൻ ഉടനീളം അവരെ തന്നെ ശ്രദ്ധിക്കുകയായിരുന്നു…അവർ സാധാരണ മനുഷ്യരല്ല,, പിശാചുക്കളാണ്…അവരുടെ കാലുകൾ നിലത്തു തൊടുന്നുണ്ടായിരുന്നില്ല,, അഥവാ അവർക്ക് കാലുകൾ ഉണ്ടന്നേ എനിക്കു തോന്നിയില്ല… കാറ്റടിച്ച് ഗൗണുകൾ ഉയർന്നപ്പോൾ ഞാൻ കണ്ടു…..അവരുടെ മുഖം വികൃതമാം വിധം ആവ്യക്തമായിരുന്നു… എനിക്കുറപ്പാണ്,, അവർ സാധാരണ മനുഷ്യരല്ല,, അവർ നമ്മളെ അപകടപ്പെടുത്തുമായിരുന്നു..ഇന്ന് ചാന്ദ്ര മാസത്തിലെ കറുത്ത പൗർണമി നാളാണ്..ഒട്ടും നല്ല ദിവസമല്ല,, അരുതാത്തത് എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എനിക്ക് എത്രയും പെട്ടെന്ന് ഇത് പോലീസിൽ അറിയിക്കണം..”വൃദ്ധയുടെ തുറന്നു പറച്ചിൽ കേട്ട് യുവാവിന് തന്റെ ചോര മരവിക്കുന്നത് പോലെ തോന്നി.

അവർ കുറച്ചു ദൂരം മുൻപോട്ട് നടന്നു..പ്രതീക്ഷിച്ച പോലെ ഒരു പബ്ലിക് ടെലിഫോൺ ബൂത്ത്‌ കണ്ടു, അവിടെ നിന്ന് അവർ നാണയം ഉപയോഗിച്ച് പോലീസിനെ വിളിച്ചു.കാര്യങ്ങൾ വിശദീകരിച്ചു.. ഫ്രാഗ്രന്റ് ഹില്ലിലേക്ക് പോകുന്ന 302 – ആം നമ്പർ ബസ് അപകടത്തിലാണ് എന്ന് ആവർത്തിച്ചു പറഞ്ഞു.എന്നാൽ പോലിസ് അത് തമാശയായിട്ടാണ് എടുത്തത്. ഒരു വൃദ്ധയായ സ്ത്രീയുടെ ജല്പനമായി കണ്ട് അവരത് ചിരിച്ചു തള്ളി. പിറ്റേന്ന് നേരം വെളുത്തു.ഫ്രാഗ്രന്റ് ഹില്ലിൽ വെളുപ്പിന് 3 മണിക്ക് എത്തിച്ചേരേണ്ട 302- ആം നമ്പർ ബസ് ഇതുവരെ സ്റ്റാൻഡിൽ എത്തിച്ചേരാത്തതിനെ തുടർന്ന് യാത്രക്കാർ അന്വേഷണവുമായി അധികൃതരെ സമീപിച്ചു..അവർ ബേയ്ജിങ് ബസ് സെന്ററുമായി കോൺടാക്ട് ചെയ്തു.ബസ് കൃത്യം രാത്രി 10.30 നു തന്നെ അവിടുന്ന് ഗ്രാൻഡ് ഹില്ലിലേക്ക് പോയിരുന്നു എന്നാണ് മറുപടി കിട്ടിയത്.പോലീസ് പെട്ടെന്ന് ഉണർന്ന് പ്രവർത്തിച്ചു..തലേ രാത്രി തങ്ങൾക്ക് കിട്ടിയ സന്ദേശം ഒരു റോംങ് ഇൻഫർമേഷൻ അല്ലായിരുന്നുവെന്ന് അവർക്ക് ബോധ്യമായി.രണ്ടു ദിവസത്തെ അന്വേഷണം എങ്ങുമെത്തിയില്ല..മൂന്നാം ദിവസം കാണാതായ ബസിനെകുറിച്ച് ഒരു ന്യൂസ്‌ കിട്ടി.അതിങ്ങനെയായിരുന്നു…..ബസ് ,അതിന്റെ അവസാന ലക്ഷ്യസ്ഥാനമായ ഫ്രാഗ്രന്റ് ഹിൽസിൽ നിന്ന് നൂറോളം മൈലുകൾ അകലെയുള്ള ഒരു ഡാം റിസർവോയറിൽ നിന്ന് കണ്ടെത്തി,.അതിനുള്ളിൽ മൂന്ന് ദ്രവിച്ച മൃതദേഹങ്ങൾ ഉണ്ടായിരുന്നു – ഡ്രൈവറും കണ്ടക്ടറും പിന്നെ,,, നീളമുള്ളതും അഴുകിയതുമായ മുടിയുള്ള ഒരു അജ്ഞാത മൃതദേഹവും. ഇതിൽ പോലീസിനെ ആശ്ചര്യപെടുത്തിയ ഒരു കാര്യം എന്തെന്നാൽ,,,,,ഫ്രാഗ്രന്റ് ഹില്ലിൽ നിന്നും നൂറോളം കിലോമീറ്റർ ദൂരെയുള്ള ആ റിസർവോയറിലേക്ക് എത്താൻ ആവശ്യമായ പെട്രോൾ ബസിൽ ഇല്ലായിരുന്നു എന്നതാണ്.പിന്നെയെങ്ങനെ ആ ബസ് അന്തരീക്ഷത്തിൽ കൂടി പറന്നു പോയി ഡാമിൽ വീണോ?മറ്റൊരു കാര്യം മൃതദേഹങ്ങൾ വളരെയധികം അഴുകി ദുർഗന്ധം വമിച്ചിരുന്നു.രണ്ടു ദിവസം കൊണ്ട് ഒരു മനുഷ്യശരീരവും ഇത്രയധികം അഴുകില്ല.പിന്നെ മറ്റൊന്ന് പെട്രോൾ ടാങ്കിൽ നിന്നും പെട്രോളിനൊപ്പം മനുഷ്യ രക്തത്തിന്റെ സാമ്പിളും കണ്ടെത്തി.ഇങ്ങനെ ഉൾപ്പെടെ നിരവധി നിഗൂഢതകൾ ഈ കേസിനെ ചുറ്റിപ്പറ്റിയുണ്ട്.റിസർവോയറിന് ചുറ്റുമുള്ള ക്യാമറകളിൽ നിന്ന് ലഭിച്ച സുരക്ഷാ ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല.അങ്ങനെ ഒരു കോൾഡ് കേസായി ഇന്നും നിഗൂഢമായ ഈ സംഭവം അവശേഷിക്കുന്നു.