EncyclopediaWild Life

ഗോറില്ല

ആള്‍ക്കുരങ്ങുകളുടെ കൂട്ടത്തില്‍ ഗോറില്ലയ്ക്കാണ് വലിപ്പത്തില്‍ ഒന്നാംസ്ഥാനം, ഇവ രണ്ടുതരമുണ്ട്- മൗണ്ടന്‍ ഗോറില്ലയും ലോലാന്‍ഡ് ഗോറില്ലയും.
ലോലാന്‍ഡ് ഗോറില്ലകള്‍ കോംഗോ നദീതടങ്ങളില്‍ കാണപ്പെടുന്നു,മൗണ്ടന്‍ ഗോറില്ലകള്‍ അവയുടെ പേരുപോലെ കിഴക്കന്‍ കോംഗോയിലെയും പടിഞ്ഞാറന്‍ ഉഗാണ്ടയിലെയും പര്‍വ്വതപ്രദേശങ്ങളിലും ആകെ പതിനായിരത്തില്‍ താഴെ ഗോറില്ലകളെ ഇന്ന് വാനങ്ങളില്‍ ഉള്ളൂ, ആറര അടി ഉയരവും മുന്നൂറു കിലോഗ്രാമിലേറെ ഭാരവുമുണ്ട് ഇവയ്ക്ക്, വലിയ വായും കൂര്‍ത്തുനീണ്ട പല്ലുകളുമുണ്ട്, കാലുകള്‍ക്കും കൈയിലെ വിരലുകള്‍ക്കും നീളം കുറവാണ്,എന്നാലും ഗോറില്ല ആളൊരു പാവത്താനാണ്.
കൂട്ടത്തോടെയാണ് ഗോറില്ലകള്‍ കഴിയുന്നത്,ഒരു സംഘത്തില്‍ അമ്പതു വരെ അംഗങ്ങള്‍ കാണും. സംഘത്തിനു ഒരു നേതാവും കുറെ സഹായികളും ഉണ്ടായിരിക്കും, സഹായികള്‍ ചിലപ്പോള്‍ നേതാവിനോട് വഴക്കുണ്ടാക്കി സ്വന്തം സംഘങ്ങള്‍ ഉണ്ടാക്കാറുണ്ട്,
വലിയ തീറ്റക്കാരാണ് ഗോറില്ലകള്‍,ദിവസവും എട്ടു മണിക്കൂറോളം തിന്നുകൊണ്ടിരിക്കും, ചെടികളും പഴങ്ങളുമാണ് പ്രധാന്‍ അഹാരം,
നിലത്തു കഴിയാന്‍ ഇഷ്ടപ്പെടുന്ന ഗോറില്ലകള്‍ മരങ്ങള്‍ക്ക് ചുവട്ടിലും മരങ്ങളിലെ താഴ്ന്ന ശിഖരങ്ങളിലും വിശ്രമിക്കുന്നു, ശിഖരങ്ങളില്‍ കഴിയുന്നത് മിക്കവാറും പെണ്‍ഗോറില്ലകളും കുഞ്ഞുങ്ങളുമായിരിക്കും, മരച്ചില്ലകളില്‍ കെട്ടിയുണ്ടാക്കിയ കുടകളിലാണ് രാത്രിയുറക്കം,മൗണ്ടന്‍ ഗോറില്ലകള്‍ തറയിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്.
ശക്തി തെളിയിക്കാന്‍ ആണ്‍ഗോറില്ലകള്‍ പല അഭ്യാസങ്ങളും കാണിക്കും, രണ്ടുകാലില്‍ നിന്നുള്ള ഒച്ചവയ്ക്കലും നെഞ്ചത്തടിയും ചില്ലകള്‍ വലിച്ചൊടിക്കലും കാലു മടക്കി തൊഴിക്കലുമൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു.
കുറച്ചു ദൂരമേ ഗോറില്ലകള്‍ സഞ്ചരിക്കൂ, സഞ്ചാരത്തിനിടയില്‍ മറ്റു സംഘങ്ങളെ കണ്ടുമുട്ടിയാലും ഏറ്റുമുട്ടാറില്ല.അപൂര്‍വ്വമായി മാത്രം ഇരു സംഘത്തിലെയും നേതാക്കള്‍ ഏറ്റുമുട്ടും. ഒച്ചവയ്ക്കലും ഇലകള്‍ പറിച്ചു പറപ്പിക്കലുമൊക്കെയാണ് പോരാട്ടത്തില്‍ പ്രധാനം.