കൊളംബസിന്റെ മിടുക്ക്
വടക്കേ അറ്റ്‌ലാന്റിക് സമുദ്രത്തെക്കുറിച്ചും അവിടെ വീശുന്ന കാറ്റുകളെക്കുറിച്ചും കൊളംബസിനുണ്ടായിരുന്ന അറിവാണ് അദ്ദേഹത്തിന്റെ സമുദ്രയാത്ര വിജയിക്കാന്‍ കാരണമായത്. തെക്കുള്ള കാനറി ദ്വീപിലേക്ക് കപ്പലോടിച്ച കൊളംബസ് വടക്ക് കിഴക്കന്‍ വാണിജ്യ വാതത്തിന്റെ വഴിയിലേക്ക് കപ്പലിനെ എത്തിക്കുകയാണ് ചെയ്തത്. മടക്കയാത്ര പടിഞ്ഞാറന്‍ കാറ്റ് വീശുന്ന മാര്‍ഗത്തിലൂടെയായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചു കടക്കാന്‍ നാവികര്‍ ഇന്നും സ്വീകരിക്കുന്ന വഴി ഇതുതന്നെ!