EncyclopediaHistory

ഫക്കീര്‍ കലാപം

ബംഗാളില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ അവസാനം മതാചാര്യന്മാരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച കലാപമാണ്‌ ഫക്കീര്‍ കലാപം. മൂന്ന് പതിറ്റാണ്ടോളം ഈ കലാപം തുടര്‍ന്നു. പിരിച്ചുവിടപ്പെട്ട സൈനികനര്‍, കനത്ത നികുതി നല്‍കുന്ന കര്‍ഷകര്‍. ബ്രിട്ടീഷുകാര്‍ അന്യായമായി ഭൂമി പിടിച്ചെടുത്ത ജമിന്ദാര്‍മാര്‍ എന്നിവരൊക്കെ സന്യാസിമാര്‍ക്കു പിന്നില്‍ അണിനിരന്നു.

  ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടത് തങ്ങളുടെ ധര്‍മമാണെന്നു വിശ്വസിച്ചരായിരുന്നു സന്യാസിമാര്‍. കൈയില്‍ കിട്ടിയ ആയുധങ്ങള്‍ കൊണ്ട് ജനങ്ങള്‍ ബ്രിട്ടീഷുകാരോട് എതിരിട്ടു.നികുതി പിരിക്കാന്‍ വന്നവരെ തല്ലിയോടിച്ചും ബ്രിട്ടീഷുകാരുടെ താവളങ്ങള്‍ തകര്‍ത്തും മുന്നേറിയ കലാപം ക്രമേണ കെട്ടടങ്ങി.