EncyclopediaHistoryIndiaKerala

കുഞ്ഞാലിയുടെ അന്ത്യം

അമീര്‍ ഹുസൈന്‍ അല്‍ കുര്‍ദി എന്ന നാവികന്റെ നേതൃത്വത്തില്‍ 1500 ഭാടന്മാരടങ്ങുന്ന പടതയാണ് ഈജ്പ്തില്‍നിന്നും വന്നത്. മികച്ച ആയുധങ്ങളുള്ള ഈ സേന ഗുജറാത്തിലെ ദിയു എന്ന സ്ഥലത്തെത്തി സാമൂതിരിയുടെ പടയും യുദ്ധസജ്ജ്രായിക്കഴിഞ്ഞിരുന്നു.
ലോറന്‍സോ ഡി അല്‍മേഡ എന്നയാളായിരുന്നു പോര്‍ച്ചുഗീസ് കപ്പിത്താന്‍. സൂത്രശാലിയായിരുന്ന അദ്ദേഹം ഈജിപ്തുകാരുടെ അത്യാധുനിക പീരങ്കികള്‍ക്ക് മുന്നില്‍ തങ്ങളുടെ പീരങ്കികള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയ അല്‍മേഡ ഗുജറാത്തിലെ ഗവര്‍ണര്‍ മാലിക് അയാസിനെ കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു. ഇതോടെ കടലിലെ പടയോളികള്‍ക്ക് ഭക്ഷണവും വെള്ളവും അയയ്ക്കുന്നതില്‍ ഗവര്‍ണര്‍ താമസം വരുത്തി. ശുദ്ധജലം കിട്ടാതെ അവര്‍ വലഞ്ഞു. പലരും രോഗികളായി ഇതോടെ ആക്രമണത്തിനു നില്‍ക്കാതെ ഈജ്പ്തുകാര്‍ തിരിച്ചുപോയി. അല്‍മേഡ ഈ ചതി പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ ഭാരതത്തിലെ ആധിപത്യം അന്ന് അവസാനിച്ചേനെ.
എന്നാല്‍ ഇതുകൊണ്ടൊന്നും മരയ്ക്കാന്മാരുടെ മനസ്സും മടുത്തില്ല. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍റെ നേതൃത്വത്തില്‍ നാവികസേന കടലിലിറങ്ങി. അവരുടെ പ്രകടനങ്ങള്‍ പോര്‍ച്ചുഗീസുകാരെ കിടുകിടാ വിരപ്പിച്ചു. കണ്ണില്‍പെടുന്ന പോര്‍ച്ചുഗീസ് കപ്പലുകള്‍ പതിയിരുന്ന് ആക്രമിച്ചു നശിപ്പിക്കുകയായിരുന്നു കുഞ്ഞാലിമരയ്ക്കാരുടെ രീതി. ഒട്ടേറെ കപ്പലുകള്‍ നഷ്ടമായ പോര്‍ച്ചുഗീസുകാര്‍ക്ക് രണ്ടു വര്‍ഷത്തോളം കൊച്ചിയും ഗോവയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കേണ്ടി വന്നു.
ഈ അപമാനം സഹിച്ച് വെറുതെ ഇരിക്കാന്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം കൂടുതല്‍ കപ്പലുകളെയും സൈനികരേയും ഇങ്ങോട്ടയച്ചു. എല്ലാ ശക്തിയും കേന്ദ്രീകരിച്ച് അവര്‍ കുഞ്ഞാലിയെ വളഞ്ഞു. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചുള്ള യുദ്ധമായിരുന്നു അത്. ഇതില്‍ കുഞ്ഞാലിയെ തടവുകാരനായി പിടിച്ച അവര്‍ പിന്നീട് അദ്ദേഹത്തെ വധിച്ചു.