EncyclopediaScienceSpace

മരിക്കുന്ന ഭൂമി

നാം താമാസിക്കുന്ന ഭൂമിയെ നമ്മള്‍ തന്നെ കൊന്നു കൊണ്ടിരിക്കുകയാണ് ലോകമെങ്ങും വന്‍തോതില്‍ നടക്കുന്ന വനനശീകരണവും പരിസ്ഥിതിമലിനീകരണവുമാണ് ഭൂമിയുടെ ജീവനു ഭീഷണിയാകുന്നത്,കൂടാതെ നാള്‍ക്കുനാള്‍ നമ്മുടെ ഗ്രഹത്തിന്റെ ചൂടും കൂടിവരികയാണ്.
പെട്രോളും കല്‍ക്കരിയുമൊക്കെ അമിതമായി കത്തിച്ച് നാം ഭൂമിയെ ശ്വാസം മുട്ടിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മഴക്കാടായ ആമസോണിലെ ഏക്കറുകളോളം കാടുകളാണ് ദിവസവും മനുഷ്യര്‍ അഗ്നിക്കിരയാക്കുന്നത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കൂട്ടാനേ ഇതെല്ലാം സഹായിക്കൂ. അതോടെ ആവശ്യത്തില്‍ കൂടുതലുള്ള ചൂട് ഇവിടെത്തന്നെ കെട്ടിക്കിടക്കുകയും ചെയ്യും.ഗ്രീന്‍ ഹൗസ് ഇഫക്ട് എന്നാണ് ഈ പ്രതിഭാസത്തിനു പേര്.
ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ വരുന്ന അന്‍പതോ നൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെ ചൂട് 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പ്രവചനം.
എന്നാല്‍ ഇതിനേക്കാള്‍ വലിയ ഭീഷണി സൂര്യന്‍റെ മരണമാണ്. സൂര്യനില്‍ ഇന്നുള്ള വസ്തുക്കളെല്ലാം ഒരു ദിവസം കത്തിത്തീരും. അതോടെ സൂര്യന്‍റെ കഥ കഴിയുകയും ചെയ്യും. സൂര്യനില്ലാതെ നമുക്കും നിലനില്പില്ലല്ലോ. ഏതാണ്ട് 80 കോടി വര്‍ഷങ്ങളെങ്കിലും കഴിഞ്ഞാലേ ഇതിനുള്ള സാധ്യതയുള്ളുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
മറ്റൊരു അപകടം കൂടി ഭൂമിയെ കാത്തിരിക്കുന്നു.പ്രപഞ്ചത്തിലെ എല്ലാ ഗോളങ്ങളും പരസ്പരം അകന്നുകൊണ്ടിരിക്കയാണ്. ഇങ്ങനെ പോയാല്‍ കോടിക്കണക്കിന് വര്‍ഷം കഴിയുമ്പോഴേക്കും ഭൂമി സൂര്യനില്‍ നിന്നും വളരെ അകലും അതോടെ ഭൂമി സൂര്യനില്‍ നിന്നും വളരെ അകലും അതോടെ ചൂടും വെളിച്ചവുമൊന്നും കിട്ടാതെ നമ്മുടെ ഭൂമി നശിക്കുകയും ചെയ്യും.അടുത്ത കാലത്തൊന്നും ഇത് സംഭവിക്കില്ലെങ്കിലും ഭൂമിക്ക് ഇതും ഒരു ഭീഷണി തന്നെ.