EncyclopediaHistory

ബംഗാളിന്‍റെ തകര്‍ച്ച

ഇന്ത്യയില്‍ ബ്രിട്ടീഷ്‌കാര്‍ ആദ്യമായി ഭരണം പിടിച്ച പ്രദേശം ബംഗാളാണ്.പേരിനൊരു നവാബ് ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു. ബംഗാള്‍ ഗവര്‍ണറായ റോബോര്‍ട്ട് ക്ലൈവിന് കീഴില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി നികുതി പിരിവും മറ്റും നിയന്ത്രിച്ചു. തങ്ങള്‍ക്കെതിരെ പോരാടിയ അവധിലെ നവാബില്‍ നിന്ന് 50 ലക്ഷം രൂപ അവര്‍ ഈടാക്കി.1766-നും 1768-നുമിടയില്‍ 50 കോടിയോളം രൂപയാണ് ബംഗാളിനെ ചൂഷണം ചെയ്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്. ഇതിന്‍റെയെല്ലാം ഫലമായി 1770-ല്‍ ബംഗാള്‍ കടുത്ത ക്ഷാമത്തിന്റെ പിടിയിലായി.