ലോകത്തില്‍ പാമ്പുകള്‍ ഇല്ലാത്ത രാജ്യം
വിശുദ്ധ പാട്രിക്ക് പുണ്യാളന്‍ അയര്‍ലാണ്ടില്‍ നിന്ന് പാമ്പുകളെയെല്ലാം കടലിലേക്ക് ഓടിച്ചുവിട്ടുവെന്ന് ഒരു കെട്ടുകഥയുണ്ട്. എന്നാല്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് സത്യത്തില്‍ അയര്‍ലാണ്ടില്‍ പാമ്പുകളില്ലാത്തതിനു കാരണം.
ഏതാണ്ട് 100 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് cretaceous യുഗത്തിലാണ് പല്ലികള്‍ പരിണമിച്ച് പാമ്പുകള്‍ ഉണ്ടാകുന്നത്. ചെറിയ ഒരു മണ്ണിരയുടെയത്രയും വലിപ്പ ഉണ്ടായിരുന്നുള്ളൂ ആദ്യത്തെ പാമ്പുകള്‍ക്ക്. തെക്കന്‍ ഭൂഖണ്ഡങ്ങളായ ആഫ്രിക്ക, തെക്കേ അമേരിക്ക, ഇന്ത്യ, ആസ്ട്രേലിയ, തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യമായി പാമ്പുകളുടെ ഫോസ്സിലുകള്‍ കണ്ടെത്തിയത്. അയര്‍ലാണ്ട് അന്ന് പൂര്‍ണ്ണമായും കടലിനടിയിലായിരുന്നതിനാല്‍ അവിടെ പാമ്പുകളുണ്ടായിരുന്നില്ല.
ഏതാണ്ട് 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് cenozoic യുഗം ആരംഭിച്ചപ്പോള്‍ ലോകത്തിലെ കാലാവസ്ഥാവ്യതിയാനം മൂലം വടക്കന്‍ പ്രദേശങ്ങളില്‍ പുല്‍മേടുകളും സമതലങ്ങളും ഉണ്ടായി. ഭീമന്‍ ദിനോസറുകള്‍ മിക്കവാറും വംശനാശം മൂലം നശിച്ചു. Eocene യുഗം ആയപ്പോള്‍ ഇന്നത്തെ പെരുമ്പാമ്പിന്റെ മുന്‍തലമുറക്കാര്‍ ഉണ്ടായി. Miocene യുഗമായപ്പോഴെക്കും പുല്‍മേടുകളിലും, വനങ്ങളിലും, മരുഭൂമികളിലും മലനിരകളിലുമൊക്കെ പാമ്പുകള്‍ ഉണ്ടായി. എന്നാല്‍ അയര്‍ലാണ്ട്, ഗ്രീന്‍ലാന്‍റ്, അന്റാര്‍ട്ടിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം പാമ്പുകള്‍ കണ്ടുവരുന്നില്ല.
പാമ്പില്ലാരാജ്യങ്ങള്‍ക്കൊക്കെ പൊതുവായുള്ള ഒരു കാര്യം , അവയൊക്കെ ജലാശയങ്ങളാല്‍ ചുറ്റപ്പെട്ടതാണ് എന്നതാണ്. അതുകൊണ്ട് തന്നെ, കടല്‍ നീന്തിക്കടന്നു ഈ രാജ്യങ്ങളിലേക്ക് വസിച്ച ഒരു പാമ്പും ഇല്ലതന്നെ. ഏതാണ്ട് 3 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞുയുഗം വന്നപ്പോള്‍ മഞ്ഞുമലകള്‍ കൊണ്ട് അയര്‍ലാണ്ടിനെ മൂടി തണുത്തുരുകിയുറഞ്ഞു കിടക്കുന്ന അയര്‍ലാണ്ടിന്‍റെ സമതലങ്ങളില്‍ ശീതരക്തജീവിയായ പാമ്പുകള്‍ക്ക് വസിക്കാന്‍ സാധ്യമല്ല. എന്നാല്‍ 12 മൈല്‍ അകലെയുള്ള സ്കോട്ട്ലണ്ടില്‍ പാമ്പുകളുണ്ട്താനും. ഇതിനു കാരണം ഈ 12 മൈല്‍ തണുത്തുറഞ്ഞ ജലാശയം നീന്തിക്കടന്നു ഒരു പാമ്പിനും അയര്‍ലാണ്ടില്‍ എത്താന്‍ സാധ്യമല്ലെന്നത് തന്നെ.