EncyclopediaHistory

കൊളോസിയം

റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു കൊളോസിയം അഥവാ ഫ്ലേവിയൻ ആംഫിതിയേറ്റർ. അമ്പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളിക്കുമായിരുന്ന ഈ തിയറ്റർ അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു. ക്രിസ്തുവിനുശേഷം ഏഴാം ദശകത്തിലാണ് ഇതു പണികഴിപ്പിച്ചത്.

നിർമ്മാണം

എ.ഡി. 72-ൽ വെസ്പാസിയൻ ചക്രവർത്തിയുടെ കാലത്താണ് കൊളോസിയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പുത്രൻ ടൈറ്റസ് ക്രി.പി. 80ൽ പൂർത്തിയാക്കി. ഡൊമിനിഷ്യൻ ചക്രവർത്തിയും പിന്നീടു ചില മിനുക്കുപണികൾ നടത്തി. 50000 കാഴ്ചക്കാരെ വരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശന വേദിയായാണ് ഉപയോഗിച്ചിരുന്നത്.