EncyclopediaScience

ദേഷ്യത്തിന്റെ രാസവസ്തു

ജീവിതത്തില്‍ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവരില്ല. ചിലര്‍ക്കാകട്ടെ ദേഷ്യം കൂടപ്പിറപ്പാണ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസവസ്തുക്കളാണ് ദേഷ്യത്തിനു കാരണം, അവയില്‍ പ്രധാനപ്പെട്ടവയാണ് എപ്പിനെഫ്രിന്‍, നോണ്‍ എപ്പിനെഫ്രിന്‍ എന്നിവ. അഡ്രിനാലിന്‍, നോണ്‍ അഡ്രിനാലിന്‍ എന്നും ഇവയെ വിളിക്കുന്നു.

  ദേഷ്യം വരുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പല മാറ്റങ്ങള്‍ ഉണ്ടാകും, രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതാണ് ആദ്യ ലക്ഷണം ചിലര്‍ ദേഷ്യം കൊണ്ട് വിയര്‍ക്കും കണ്ണുകള്‍വിടര്‍ന്നുവരും. കൈകാലുകളിലെ മസിലുകളിലേക്ക് രക്തം ഇരച്ചു കയറും.

 അഡ്രിനാലിന്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന എപ്പിനെഫ്രിന്‍ ഹോര്‍മോണിന്റെ തള്ളിക്കയറ്റമാണ് ശരീരത്തിന്‍റെ ഈ മാറ്റങ്ങള്‍ക്കു കാരണം എപ്പിനെഫ്രിനെ ദേഷ്യത്തിന്റെ രാസവസ്തു എന്ന് വേണമെങ്കില്‍ വിളിക്കാം.