BhutanCountryEncyclopedia

ബ്രിട്ടീഷുകാര്‍ വരുന്നു

1772 ല്‍ ഭൂട്ടാന്‍ സൈന്യം കൂച്ച് ബസാര്‍ (ഇപ്പോള്‍ പശ്ചിമബംഗാളില്‍ ഉള്‍പ്പെടുന്ന ഒരു സ്ഥലം) ആക്രമിച്ചു കീഴടക്കി. സ്ഥാനഭ്രഷ്ടനായ കൂച്ച് ബസാര്‍ രാജാവ് ബ്രീട്ടിഷുകാരുടെ സഹായം തേടി. അതനുസരിച്ച് വൈസ്രോയി വാറന്‍ഹെട്ടിങ്ങ്സ് അയച്ചുകൊടുത്ത ബ്രീട്ടീഷ് സൈന്യം ഭൂട്ടാന്‍ സൈനികരെ ബ്രിട്ടനുമായി ഉടമ്പടിയുണ്ടാക്കി.
എന്നാല്‍ 1826 ല്‍ അസമില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍, അവിടെ ഒറാംഗ് ജില്ലയുടെ ഒരു ഭാഗം ഭൂട്ടാന്‍കാര്‍ പിടിച്ചടക്കിയിരിക്കുന്നത് കണ്ടു ക്ഷുഭിതരായി. ബ്രിട്ടീഷുകാര്‍ ആ സ്ഥലം ബലമായി കൈകലാക്കി.ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനങ്ങള്‍ പിന്നെയും തുടരുകയും ഒടുവില്‍ ബ്രിട്ടീഷ് സൈന്യം ഭൂട്ടാനില്‍ കടന്നു ആക്രമണം നടത്തുകയും ചെയ്തു. സമാധാന ഉടമ്പടി വീണ്ടുമുണ്ടായി. അതനുസരിച്ച് ബംഗാളിലെയും അസമിലെയും എല്ലാപ്രദേശങ്ങളും ഭൂട്ടാന്‍ ബ്രിട്ടനു വിട്ടുകൊടുത്തു. പകരമായി ബ്രിട്ടന്‍ പ്രതിവര്‍ഷം അര ലക്ഷം രൂപ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയും തമ്മില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കപ്പെട്ടത്.1910 ലുണ്ടായ ഉടമ്പടിയനുസരിച്ച് ഭൂട്ടാന്റെ വിദേശകാര്യം ബ്രിട്ടന്റെ നിയന്ത്രണത്തിലായി.ഭൂട്ടാന് വര്‍ഷം തോറും നല്‍കുന്ന തുക ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ചൈനയുടെ വികസനമോഹം തടുക്കുന്നതിന് വേണ്ടിയാണ് ഭൂട്ടാന്റെ വിദേശകാര്യം ബ്രിട്ടന്‍ ഏറ്റെടുത്തത്. എന്നാല്‍ ഭൂട്ടാന്‍ ചൈനയുടെ ഭാഗമാണെന്നു ചൈനീസ്‌ സര്‍ക്കാര്‍ അവകാശമുന്നയിച്ചു. ബ്രിട്ടന്റെ ശക്തമായ താക്കീതിനെ തുടര്‍ന്ന്‍ പിന്നീട് ചൈന അവകാശമുന്നയിച്ചില്ല.
1942 ല്‍ ഭൂട്ടാനുള്ള അലവന്‍സ് രണ്ടു ലക്ഷം രൂപയാക്കി.1949 ല്‍ ഭൂട്ടാന്‍ സ്വതന്ത്രയായി.