EncyclopediaGeneral

താന്നി

ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു താന്നി. (Terminalia bellirica) വളരെ ഉയരം വരെ ശാഖകളില്ലാതെ വളർ‌ന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. പൂക്കൾ ചെറുതും ഇളം പച്ച നിറമുള്ളതും ചീത്ത മണത്തോടു കൂടിയതുമാണു. ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു. വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.കേരള സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ തീരദേശ പട്ടണമായ താനൂർ നഗരത്തെ താന്നി മരങ്ങളാൽ സമ്പുഷ്ടമായ കാരണത്താൽ താന്നിയൂർ എന്നും വിളിച്ചിരുന്നു പിൽക്കാലത്ത് ഇത് ലോപിച്ച് താനൂർ ആയി എന്നും ഒരു അഭിപ്രായം ഉണ്ട്.