ഭൂമിയെപോലെയുള്ള 10 ഗ്രഹങ്ങള്‍
നമ്മുടെ സൗരയൂഥത്തിന് പുറത്ത് നമ്മള് ഒരുപാട് ഗ്രഹങ്ങളെ കണ്ടുപിടിച്ചിട്ടുണ്ട്.ഗ്ലാസ്മഴ പെയ്യുന്ന ഗ്രഹങ്ങള്‍,വാജ്രം നിറഞ്ഞ ഗ്രഹങ്ങള്‍,അങ്ങനെ ധാരാളം ഉണ്ട് .അതില്‍ ഭൂമിയെ പോലുള്ള കുറച്ച് ഗ്രഹങ്ങളും ഉണ്ട്.അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഒന്നാമത്തേത് കെപ്ലര്‍ 62f (kepler 62f).ഇത് ഒരു സൂപ്പര്‍ എര്‍ത്ത് ഇനത്തില്‍പ്പെട്ട ഒരു ഗ്രഹമാണ്.ഭൂമിയെക്കാള്‍ കൂടുതല്‍ വലിപ്പമുള്ള റോക്കി പ്ലാനെറ്റുകളെയാണ് സൂപ്പര്‍ എര്‍ത്ത് എന്ന് പറയുന്നത്.1207 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള കെപ്ലര്‍ 62 എന്ന നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.നാസയുടെ കെപ്ലര്‍ സ്പേസ് ദൂരദര്‍ശിനിയിലൂടെയാണ് ഇത് കണ്ടുപിടിച്ചത്.അതിന്റെ നക്ഷത്രത്തിനു ചുറ്റും അത് ഒരു തവണ വലം വയ്ക്കുന്നത് 267 ദിവസങ്ങള്‍ കൊണ്ടാണ്.ഇത് ഒരു റോക്കി പ്ലാനെറ്റ് ആയതുകൊണ്ടും അതായത് കല്ലുകളും ,പാറകളുമൊക്കെ അടങ്ങിയ കര ഭാഗമുള്ള ഗ്രഹം ആയതുകൊണ്ടും ഹാബിറ്റബിള്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ടും ഇവിടെ ജീവന് നിലനിര്‍ത്താനുള്ള സാഹചര്യം ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.മാത്രമല്ല വെള്ളത്തിന്റെ അംശവും അവിടെ ഉണ്ടെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.ഈ ഗ്രഹത്തിന് പുറമെ വേറെയും 4 ഗ്രഹങ്ങള്‍ ഈ നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയില്‍ ഉണ്ട്.അതില്‍ ഏറ്റവും അവസാനത്തതാണ് ഈ ഗ്രഹം.അതുകൊണ്ട് തന്നെ ഒരു പക്ഷെ ഇവിടെയുള്ള ജലം മുഴുവന്‍ ഐസ് ആയിരിക്കാനും സാധ്യതയുണ്ട്.ഇതിന്റെ അന്തരീക്ഷത്തിനെ കുറിച്ചും മറ്റ് സവിശേഷതകളെ കുറിച്ചുമൊക്കെ ഇപ്പോള്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.
രണ്ടാമത്തേത് കെപ്ലര്‍ 186f(kepler 186f. 557.7 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള കെപ്ലര്‍ 186 എന്ന റെഡ് ദ്വാര്ഫ്(dwarf) നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഭൂമിയെക്കള് കുറച്ചു കൂടി വലിപ്പം മാത്രമേ ഇതിനുള്ളൂ.മറ്റൊരു നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളില്‍ ആദ്യമായിട്ടു കണ്ടത്തിയ ഭൂമിക്ക് സമാനമായ വലിപ്പമുള്ള ഗ്രഹം ഇതാണ്.3 വര്‍ഷങ്ങളുടെ നിരീക്ഷണത്തിനു ശേഷം ഈ ഗ്രഹത്തില്‍ ജലാംശം ഉണ്ടെന്ന് സ്ഥിതീകരിച്ചു.ഈ ഗ്രഹത്തിന്റെ ചരിവ് വളരെ കുറവാണ്.അങ്ങനെ എങ്കില്‍ ഭൂമിയിലുള്ളത് പോലത്തെ വ്യത്യസ്ഥമായ ഋതുകാലങ്ങള്‍ ഇവിടെ ഉണ്ടായിരിക്കില്ല.
മൂന്നാമത്തേത് കെപ്ലര്‍ 442b(kepler 442b) .1206 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ സ്ഥിതി ചെയ്യുന്ന കെപ്ലര്‍ 442 എന്ന നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇത് നിലനില്‍ക്കുന്നത്.ഈ നക്ഷത്രത്തിനു ചുറ്റും ഈ ഒരു ഗ്രഹം മാത്രമെ കണ്ടുപിടിച്ചിട്ടുള്ളൂ.ഇതിന്റെ ശരാശരി താപനില 20ഡിഗ്രിസെല്‍ഷ്യസ് മുതല്‍ 25ഡിഗ്രിസെല്‍ഷ്യസ് വരെയാണ്.അതായത് ഏകദേശം ഭൂമിയുടെ താപനിലക്ക് തുല്യമാണ് അത്. ഭൂമിയെക്കള് 30% കൂടുതല്‍ വലിപ്പവും ഗുരുത്വാകര്‍ഷണബലവും ഇതിനുണ്ടായിരിക്കും.ഈ ഗ്രഹത്തിന്റെ താപനിലയും മറ്റ് സവിശേഷതകളുമൊക്കെ നോക്കുമ്പോള്‍ ഇതില്‍ ജീവന് നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും.ഭാവിയില്‍ നമ്മള് സൗരയൂഥത്തിന് പുറത്ത് ഭൂമിയെ പോലത്തെ ഗ്രഹത്തിനെ അന്വേശിച്ചു പോകുകയാണെങ്കില്‍ തീര്‍ച്ചയായും ആദ്യം പരിഗണിക്കുന്നത് ഈ ഗ്രഹത്തിനെ ആയിരിക്കും.
നാലാമതായിട്ട് കെപ്ലര്‍ 452b (kepler 452b). ഭൂമിയില്‍ നിന്നും 1402 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.കെപ്ലര്‍ 452 എന്ന നക്ഷത്രത്തിന്റെ ഹാബിറ്റബില് മേഖലയിലാണ് ഇതിന്റെയും സ്ഥാനം.ഈ നക്ഷത്രം നമ്മുടെ സൂര്യനെ പോലത്തെ നക്ഷത്രമാണ്.അതായത് വലിപ്പവും, പ്രായവും എല്ലാം ഏകദേശം നമ്മുടെ സൂര്യനു തുല്യമാണ്.ഹാബിറ്റബില് മേഖലയിലാണ് കെപ്ലര്‍ 452b സ്ഥിതി ചെയ്യുന്നു എങ്കിലും ഭൂമിയുടെ ഇരട്ടി വലിപ്പമുണ്ട് ഇതിന്.മാത്രമല്ല ഭൂമിയുടെ 5 മടങ്ങു മാസും ഇതിനുണ്ട്.അപ്പോള്‍ ഇതിന്റെ ഗുരുത്വാകര്‍ഷണബലവും വളരെ കൂടുതല്‍ ആയിരിക്കും.ഈ കാരണങ്ങള്‍ കൊണ്ട് തന്നെ അവിടെ എപ്പോഴും അഗ്നിപര്വ്വതവിസ്പോടനങ്ങള് സംഭവിച്ചുകൊണ്ടിരിക്കുമെന്നാണ് കരുതുന്നത്.അങ്ങനെ എങ്കില്‍ ഇപ്പോള്‍ അവിടെ ജീവന് നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.കാരണം അവിടത്തെ താപനില വളരെ കൂടുതലായിരിക്കും.മാതമല്ല അവിടത്തെ അന്തരീക്ഷത്തിന്റെ കട്ടിയും കൂടുതല്‍ ആയിരിക്കും.പിന്നെ എന്തുകൊണ്ട് ഈ ഗ്രഹത്തിനെ ഭൂമിക്ക് സമാനമായ ഗ്രഹമായിട്ടു പരിഗണിക്കുന്നു എന്ന് ചോദിച്ചാല്‍ ഭാവിയില്‍ ഈ ഗ്രഹം തണുക്കാന്‍ തുടങ്ങും അപ്പോള്‍ അന്തരീക്ഷത്തിന്റെ കട്ടിയും കുറയും.ഭൂമിയിലുള്ളത് പോലത്തെ സാഹചര്യങ്ങള്‍ അവിടെ ഉണ്ടാവുകയും ചെയ്യും.ഭാവിയില്‍ എന്ന് പറയുമ്പോള്‍ ലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആണ്.കാരണം ഭൂമിയും കോടിക്കണക്കിനു വര്‍ഷങ്ങളുടെ സമയമെടുത്തിട്ടാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.
അഞ്ചാമത്തേത് കെപ്ലര്‍ 440b (kepler 440b).850 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള കെപ്ലര്‍ 440 എന്ന നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇതിന്റെ നക്ഷത്രത്തില്‍ നിന്നും അധിക ദൂരത്തിലല്ല ഇതിന്റെ സ്ഥാനം.നമ്മുടെ സൂര്യന്റെ അത്ര വലിപ്പമേ കെപ്ലര്‍ 440 എന്ന നക്ഷത്രത്തിനു ഉള്ളൂ.2015ല്‍ ആണ് ഈ ഗ്രഹത്തിന്റെ നിലനില്‍പ്പ് സ്ഥിതീകരിച്ചത്.ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹത്തിനെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നതേയുള്ളു.
ആറാമത്തേത് കെപ്ലര്‍ 432b (kepler 432b).473 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള കെപ്ലര്‍ 438 എന്ന റെഡ് ദ്വാര്ഫ്(dwarf)നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇത് ഏറെ കുറെ ഭൂമിയുടെ അത്ര മാസും വലിപ്പവുമുള്ള ഗ്രഹം.7100km നും 7300 km നും ഇടയിലാണ് ഇതിന്റെ റേഡിയസ്.ഭൂമിയെ പോലെ തന്നെ ഇതും ഒരു റോക്കി പ്ലാനെറ്റ് ആണ്.പക്ഷെ ഇത് അതിന്റെ നക്ഷത്രത്തിന്റെ ഇന്നെ൪ ഹാബിറ്റബിള്‍ (inner habitable)മേഖലയിലാണ് നിലനില്‍ക്കുന്നത്.അതുകൊണ്ട് ഇവിടത്തെ താപനിലയും വളരെ കൂടുതല്‍ ആയിരിക്കും.മാത്രമല്ല മറ്റൊരു പ്രധാന പ്രശ്നം ഇതിന്റെ നക്ഷത്രമാണ്.റെഡ് ദ്വാര്ഫ് നക്ഷത്രങ്ങള്‍ പൊതുവെ അസ്ഥിരമാണ്.എന്ന് വച്ചാല്‍ അതില്‍ നിന്നും പുറത്ത് വരുന്ന ഊര്‍ജ്ജം എപ്പോഴും ഒരേപോലെ ആയിരിക്കില്ല.ചില സമയങ്ങളില്‍ അതില്‍ നിന്നും വലിയ സോളാര്‍ ഫ്ലെയർ പുറത്തു വരും അതുകൊണ്ട് തന്നെ കെപ്ലര്‍ 438b ഗ്രഹത്തില്‍ ഇടക്ക് ഇടക്ക് വലിയ രീതിയിലുള്ള സോളാര്‍ റേഡിയേഷന് വന്ന് പതിക്കും.എങ്കിലും അതിന്റെ അന്തരീക്ഷത്തില്‍ വേണ്ടത്ര കട്ടിയുണ്ടെങ്കില്‍ ഈ റേഡിയേഷന് ഇതിനെ വലിയ രീതിയില്‍ ബാധിക്കില്ല.എന്തായാലും ഭൂമിക്ക് പകരം മറ്റൊരു ഗ്രഹത്തെ തേടി സൗരയൂഥത്തിന് പുറത്ത് പോയാല്‍ ഏറ്റവും അവസാനം പരിഗണിക്കുന്ന ഗ്രഹങ്ങളില്‍m ഒന്നായിരിക്കും ഇത്.
ഏഴാമത്തേത് TOI 700d.ഇതും ഒരു റെഡ് ദ്വാര്ഫ് നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.101.4 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള TOI 700 എന്ന റെഡ് ദ്വാര്ഫ് നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയില്‍.2020 ജനുവരി മൂന്നാം തീയതി ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ ഉപഗ്രഹം( Transiting exoplanet survey satelite)എന്ന ഉപഗ്രഹം ഉപയോഗിച്ചാണ് ഇതിനെ കണ്ടുപിടിച്ചത്.ഇത് ഭൂമിയെക്കാള്‍ കുറച്ച് കൂടി തണുത്ത ഗ്രഹമാണ്.കാരണം ഇതിന്റെ ശരാശരി താപനില ഏകദേശം -5ഡിഗ്രിസെല്‍ഷ്യസ് ആണ്.നമ്മുടെ സൂര്യന്റെ 40% വലിപ്പം മാത്രമെ TOI 700 എന്ന റെഡ് ദ്വാര്ഫ് നക്ഷത്രത്തിനുള്ളു.ഇത് ഒരു റെഡ് ദ്വാര്ഫ് നക്ഷത്രമാണെങ്കിലും നേരത്തെ പറഞ്ഞ കെപ്ലര്‍ 438നെ പോലെ തീരെ അസ്ഥിരമായ നക്ഷത്രം അല്ല.മാത്രമല്ല സൂര്യനില്‍ നിന്നും ഭൂമിക്ക് ലഭിക്കുന്ന അതേ അളവിലുള്ള റേഡിയേഷനാണ് ഈ ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തില്‍ നിന്നും ലഭികുന്നത്.അതുകൊണ്ട് തന്നെ ജീവന് നിലനിര്‍ത്താനുള്ള നല്ലൊരു അന്തരീക്ഷവും ഇതിനുണ്ടായിരിക്കും.
എട്ടാമത്തെ ഗ്രഹം കെപ്ലര്‍ 1649c(kepler 1649c).2020 ഏപ്രില്‍ പതിനഞ്ചാം തീയതി കെപ്ലര്‍ സ്പേസ് ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഇത് കണ്ടുപിടിച്ചത്.300 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തിന് ഭൂമിയെക്കാളും വെറും 700 km മാത്രമെ കൂടുതല്‍ വലിപ്പമുള്ളു.സൂര്യനില്‍ നിന്നും ഭൂമിക്ക് ലഭിക്കുന്നതിന്റെ 75% പ്രകാശം മാത്രമെ ഈ ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തില്‍ നിന്നും ലഭിക്കുന്നുള്ളൂ.എങ്കിലും അതിന്റെ നക്ഷത്രത്തില്‍ നിന്നും ഒരുപാട് അകലെയല്ല അത് സ്ഥിതി ചെയ്യുന്നത്.അതുകൊണ്ട് ഒരു പക്ഷെ അവിടത്തെ താപനില ഭൂമിക്ക് സമാനമായിരിക്കും.പുതിയതായിട്ട് കണ്ടുപിടിച്ച നക്ഷത്രം ആയതുകൊണ്ട് തന്നെ ഇതിന്റെ അന്തരീക്ഷത്തിനെ കുറിച്ചും മറ്റ് സവിശേഷതകളെക്കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഇനിയും മനസിലാക്കേണ്ടതുണ്ട്.
ഒന്‍പതാമത്തെ ഗ്രഹം ഗ്ലീസി667Cc(gliiese 667Cc)23 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള ഗ്ലീസി667C എന്ന റെഡ് ദ്വാര്ഫ് നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇതിന്റെ സ്ഥാനo.ഗ്ലീസി667 എന്ന ത്രിബിള്‍ സ്റ്റാര്‍ സിസിസ്റ്റത്തിലെ ഒരു നക്ഷത്രമാണ് ഇത്.ഭൂമിയുടെ 4 മടങ്ങു മാസും അതിനനുസരിച്ചുള്ള ഗുരുത്വാകര്‍ഷണബലവും ഈ ഗ്രഹത്തിനുണ്ട്.ഭൂമിയെക്കള് 65% കൂടുതല്‍ വലിപ്പവും ഇതിനുണ്ട്.ഇന്നെര്‍ ഹാബിറ്റബിള്‍ മേഖലയുടെ അതിരിലാണ് ഇതിന്റെ സ്ഥാനം.അതുകൊണ്ട് തന്നെ ഇവിടത്തെ താപനിലയും അന്തരീക്ഷ സമര്‍ദ്ദവും വളരെ കൂടുതലായിരിക്കും.ജീവന് നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇവിടെ ഉണ്ടായിരിക്കാന്‍ സാധ്യത വളരെ കുറവാണ്.
അവസാനമായിട്ട് വോള്‍ഫ് 1061c(wolf1061c).ഭൂമിയെക്കാള്‍ 50% കൂടുതല്‍ വലിപ്പമുള്ള ഈ ഗ്രഹം നിലനില്‍ക്കുന്നത് 13.8 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ്.WL 1061 എന്ന റെഡ് ഡ്വാര്‍ഫ് നക്ഷത്രത്തിന്റെ ഹാബിറ്റബിള്‍ മേഖലയിലാണ് ഇതിന്റെ സ്ഥാനo.വലിപ്പവും,മാസും കൂടുതല്‍ ആയതുകൊണ്ട് തന്നെ ഇവിടത്തെ ഗുരുത്വാകര്‍ഷണബലവും കൂടുതല്‍ ആയിരിക്കും.അതിന്റെ നക്ഷത്രത്തില്‍ നിന്നും വളരെ അടുത്താണ് അത് സ്ഥിതിചെയ്യുന്നത്.അതുകൊണ്ട് തന്നെ ഇത് ഒരു tidally locked planet (വേലിയേറ്റത്തിൽ പൂട്ടിയ ഗ്രഹം..)ആയിരിക്കാനാണ് സാധ്യത.എങ്കിലും അവിടത്തെ ശരാശരി താപനില 30ഡിഗ്രിസെല്‍ഷ്യസ് ആണ്.അതുകൊണ്ട് ഒരുപക്ഷേ അവിടെ ജീവന് നിലനിര്‍ത്താനുള്ള സാഹചര്യം ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പറഞ്ഞ 10 ഗ്രഹങ്ങളില്‍ കൂടുതലും റെഡ് ഡ്വാര്‍ഫ് (red dwarf)നക്ഷത്രങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രഹങ്ങളാണ്.റെഡ് ഡ്വാര്‍ഫുകള്‍ വളരെ അസ്ഥിരമായ നക്ഷത്രം ആണെങ്കിലും ശാസ്ത്രക്ജ്ജര്‍ എപ്പോഴും അതിനു ചുറ്റും ഭൂമിയെ പോലത്തെ ഗ്രഹങ്ങള്‍ അന്വേഷിക്കുന്നുണ്ട്.കാരണം നമ്മുടെ സൂര്യനെ പോലുള്ള നക്ഷത്രങ്ങളുടെ ശരാശരി ആയുസ്സ് ആയിരംകോടി വര്‍ഷങ്ങളാണ്.എന്നാല്‍ ഒരു റെഡ് ഡ്വാര്‍ഫിന്റെ (red dwarf) ശരാശരി ആയുസ്സ് പതിനായിരംകോടി വര്‍ഷങ്ങളാണ്.അതുകൊണ്ട് തന്നെ ഒരു റെഡ് ദ്വാര്ഫ് നക്ഷത്രത്തിനു ചുറ്റും ഭൂമിക്ക് തുല്യമായ ഒരു ഗ്രഹം ഉണ്ടെങ്കില്‍ പിന്നെ പതിനായിരം കോടി വര്‍ഷങ്ങളോളം അവിടെ അതിജീവിക്കാന്‍ ആകും.