കല്‍ക്കണ്ടം കത്തുന്നത് എന്തുകൊണ്ട്??
ഇതൊരു കെമിക്കല്‍ മാജിക്കാണ്.ഒരു കല്‍ക്കണ്ടക്കട്ടയോ എടുത്ത് ആരോടെങ്കിലും അതൊന്നു കത്തിക്കാന്‍ പറയുക.ഒരു കത്തുന്ന മെഴുകുതിരി ജ്വാലയിലോ അതു പിടിച്ചു നോക്കട്ടെ.കല്കണ്ടം ഉരുകും.കത്തുകയില്ല അപ്പോള്‍ നിങ്ങള്‍ക്കതു വാങ്ങി ആരും കാണാതെ അതിന്മേല്‍ അല്പം സിഗരറ്റ് ചാരം പറ്റിച്ചിട്ട് കത്തിച്ചാല്‍ കല്ക്കണ്ടം എളുപ്പത്തില്‍ കത്തും.
പുകയിലച്ചാരത്തിലുള്ള ലിഥിയം ആണ് കത്താന്‍ സഹായിക്കുന്ന ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നത്.മറ്റു സസ്യഭാഗങ്ങള്‍ കത്തിച്ചു കിട്ടുന്ന ചാരവും പുകയിലച്ചാരത്തിനു പകരം ഇതിനു ഉപയോഗിക്കാം .എല്ലാ സസ്യഭാഗങ്ങള്‍ കത്തിക്കിട്ടുന്ന ചാരത്തിലും ലിഥിയത്തിന്റെ അംശമുണ്ട്.