EncyclopediaScienceTell Me Why

പാല്‍ തിളച്ചുപൊങ്ങുന്നത് എന്തുകൊണ്ട്??

പാല്‍ തിളച്ചു പൊങ്ങുന്നതും പാത്രത്തിനു പുറത്തേക്ക് പോകുന്നതും അടുക്കളയിലെ സ്ഥിരം പ്രശ്നങ്ങളില്‍ ഒന്നാണ് പാലിന്റെ ഘടനാപരമായ പ്രത്യേകത തന്നെയാണ്.ഇതിനു കാരണം പാല്‍ ഒരു കൊളോയ്ഡീയ ലായനിയാണ്.തീരെ ചെറിയ അനേകം കണികകളും ജലവും കൂടിചേര്‍ന്നാണ് പാല്‍ രൂപം കൊണ്ടിട്ടുള്ളത്.
പാല്‍ ചൂടാക്കുമ്പോള്‍ ഘടകവസ്തുക്കളില്‍ ചിലത് വേര്‍ തിരിക്കുന്നു.ഇവ പാലിന്റെ മുകള്‍പ്പരപ്പില്‍ ഒരു നേരിയ പാടയുണ്ടാക്കുന്നു.പാല്‍ തിളക്കുമ്പോള്‍ അതിലെ ജലാംശം നീരാവിയായി മാറുകയും ഈ നീരാവി പുറത്തേക്ക് രക്ഷപ്പെടുന്നതിനുള്ള ശ്രമത്തില്‍ ഈ പാടയെ ഉയര്‍ത്തികൊണ്ട് വരികയും ചെയ്യുന്നു. ഇതാണ് പാല്‍ തിളച്ചുപൊങ്ങുന്നതിനുള്ള കാരണം.
വെള്ളമൊഴിക്കുകയോ ഇളക്കുകയോ ചെയ്യുമ്പോള്‍ ഈ പാടയില്‍ തുളവീഴുന്നു.അപ്പോള്‍ അടിയില്‍ രൂപം കൊള്ളുന്ന നീരാവി ഈ തുളയിലൂടെ പുറത്തുപോകുന്നതിനാല്‍ പാല്‍ പൊങ്ങിവരുന്നില്ല.