EncyclopediaIndia

തെലംഗാന

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലംഗാന.(മലയാളത്തിൽ തെലങ്കാന, തെലുങ്കാന എന്നിങ്ങനെയും എഴുതാറുണ്ട്). ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-ന് തെലംഗാണ സംസ്ഥാനം നിലവിൽ വന്നു. മുൻകാലത്ത് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളോടൊപ്പം തലസ്ഥാനമായ ഹൈദരാബാദുംകൂടി ഉൾപ്പെടുന്ന പ്രദേശമാണിത്. കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 ഡിസംബർ 9-ന്‌ തെലംഗാണ പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ആം മത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലംഗാണ ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.

ചരിത്രം

ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-ന് തെലുങ്കാന എന്നാൽ 5 ഓഗസ്റ്റ് 2019 ന് അനുഛേദം 370 റദ്ധാക്കി 2019 ഒക്‌ടോബർ 31 ന് ജമ്മു ആൻഡ് കര്സമിർ ,ലഡാക് എന്നീ രണ്ട്‌ കേന്ദ്ര ഭരണ പ്രേദേശങ്ങൾ ആയി വന്നതിനു ശേഷം ഭാരതത്തിൽ നിലവിൽ 28 സംസ്ഥാനങ്ങളുണ്ട്. അവസാനമായി രൂപവത്കരിച്ച സംസ്ഥാനമാണ് തെലുങ്കാന.