തേക്ക് മ്യൂസിയം
ഇന്ത്യയില്‍ ഒരേയൊരു തേക്ക് മ്യൂസിയമേയുള്ളൂ, മലപ്പുറം ജില്ലയിലെ വനപ്രദേശമായ നിലമ്പൂരില്‍ ഇത് സ്ഥിതിചെയ്യുന്നു,കേരള വനഗവേഷണ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തില്‍ 1995-ല്‍ ആണ് ഈ മ്യൂസിയം തുടങ്ങിയത്.പടുകൂറ്റന്‍ തേക്ക് തടികളും തേക്കില്‍ തീര്‍ത്ത ശില്പങ്ങളും വാതിലുകളുമൊക്കെയാണ് ഈ മ്യൂസിയത്തിന്റെ ഭംഗി. തേക്കുതടിയെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പേരുകേട്ട നിലമ്പൂര്‍ തേക്ക്, കന്നിമാര തേക്ക്,അച്ചങ്കോവില്‍ തേക്ക് എന്നിവയൊക്കെ ഇവിടെ കാണാം, മ്യൂസിയത്തോടു ചേര്‍ന്ന് ഒരു ചിത്രശലഭ പാര്‍ക്കും ഔഷധസസ്യത്തോട്ടവും ഉണ്ട്.