EncyclopediaGeneralTrees

തേക്ക്

ഒരു കഠിനമരമാണ് തേക്ക്. തടി ആവശ്യത്തിനായി തേക്ക് ഉപയോഗിക്കുന്നു. 1000 കൊല്ലത്തോളം തേക്ക് ഫർണിച്ചർ ഉപയോഗിക്കാനാവും.ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു.ദക്ഷിണേന്ത്യയാണ് ഉദ്ഭവസ്ഥാനം. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ വെളിയന്തോട് ആകർഷകമായ ഒരു തേക്ക് മ്യൂസിയവും ഉണ്ട്.