ആവര
കേസാല്പിനേഷ്യേ കുടുംബത്തിലെ കാസ്സ്യ ഓറിക്കുലേറ്റ (Cassia ariculata) എന്ന ശാസ്ത്രനാമവും, ടാന്നേർസ് കാസ്സ്യ എന്ന ആംഗലേയ നാമവുമുള്ള ആവര ഇൻഡ്യയിലെയും ശ്രീലങ്കയിലെയും വരണ്ട പ്രദേശങ്ങളിൽ നാലടിയോളം ഉയരത്തിൽ വളരുന്ന ഔഷധസസ്യമാണ്. ഇൻഡ്യയിൽ അധികമായും കർണ്ണാടകം,തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലംഗാണ സംസ്ഥാനങ്ങളിൽ വളരുന്നു. ആവരയുടെ പൂവ് തെലംഗാണയുടെ ഔദ്യോഗിക പുഷ്പമാണ്. ഇടതൂർന്ന ശിഖരങ്ങളും. ദീർഘവൃത്താ കൃതിയിലുള്ള ഇലകൾക്ക് ഒരേ വർഗ്ഗത്തിൽ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കൾ. ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്. അതിനുള്ളിൽ 12 – 20 വരെ കായ്കൾ.
ഔഷധഗുണങ്ങൾ
ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളും കുഷ്ഠം, ആസ്ത്മ, സന്ധിവാതം, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളിൽ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു. പൂക്കളിൽ ഫ്ലേവനോയിഡുകൾ, പ്രൊആന്തോസയാനിഡിൻ, β സീറ്റോസ്റ്റീറോൾ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.