EncyclopediaGeneralTrees

പുളി (മരം)

ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം