കാന്താരിമുളക്
കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ് കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. Solanaceae സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Capsicum frutescens എന്നാണ്. കാപ്സിസിൻ എന്ന രാസ വസ്തുവാണ് കാന്താരി മുളകിന് എരിവ് നൽകുന്നത്. കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറുവർഷം വരെ ആയുസ്സുണ്ടാകും. കൂടുതൽ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്.