പാച്ചോറ്റി
പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ് പാച്ചോറ്റി. സിമ്പ്ലൊക്കോസ് കൊച്ചിൻ ചിനെൻസിസ് (Symplocos cochinchinensis) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. മലയോരപ്രദേശങ്ങളിൽ 10 മീറ്റർവരെ പൊക്കത്തിൽ ഇവ വളരുന്നു. ഇന്ത്യയ്ക്കു പുറമെ ഓസ്ട്രേലിയ, മ്യാന്മാർ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ന്യൂ ഗിനിയ, ശ്രീലങ്ക, തായ്‌ലാന്റ്, ലാവോസ് എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. പാച്ചോറ്റിയിൽ വെള്ള പാച്ചോറ്റി എന്നും ചുവന്ന പാച്ചോറ്റി എന്നും രണ്ടിനങ്ങളുണ്ട്. ഇതിൽ വെള്ള പാച്ചോറ്റി തൃക്കേട്ട നക്ഷത്രക്കാരുടെ വൃക്ഷമാണ്. വലിയ മരമായി വളരാറുണ്ടെങ്കിലും സാധാരണയായി ഇവ ഇടത്തരം വൃക്ഷമായാണ് വളരുന്നത്.