CountryEncyclopedia

സിൽഹെറ്റ്

വടക്കുകിഴക്കൻ ബംഗ്ലാദേശിലെ ഒരു പ്രധാന നഗരമാണ് സിൽഹെറ്റ്.സർമ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന സിൽഹെറ്റ് ബംഗ്ലാദേശിലെ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.ജലാലാബാദ് എന്നാണ് ബംഗ്ലാദേശിൽ പൊതുവെ ഈ നഗരം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആസാം പ്രവിശ്യയുടെ ഭാഗമായിരുന്ന സിൽഹെറ്റ് 1947 ലെ ഇന്ത്യാവിഭജനത്തിനുശേഷം പൂർവ്വബംഗാളിന്റെ(ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമായി.ഇസ്ലാം മതസ്ഥരുടെ ഒരു പ്രധാന ആധ്യാത്മിക കേന്ദ്രം കൂടിയാണ് സിൽഹെറ്റ്.നഗരജനസംഖ്യയുടെ 95 ശതമാനത്തിലേറെയും ഇസ്ലാം മതത്തില്പെട്ടവരാണ്.പ്രാദേശികചുവയുള്ള ബംഗാളി ഭാഷയാണ് പ്രധാന സംസാരഭാഷ.രാജ്യത്തെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സിൽഹെറ്റ്.തെയില,പ്രകൃതിവാതകം ,രാസവളം മുതലായവയുടെ ഉല്പാദനം രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് സിൽഹെറ്റിലാണ്.തെയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ മലയോരനഗരത്തിൽ ഏകദേശം അഞ്ചരലക്ഷത്തോളം ആളുകൾ താമസിക്കുന്നു.