വയമ്പ്
ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് വയമ്പ്. നെല്ലിന്റേതിനു സമാനമായ രീതിയിലാണ് വയമ്പ് വ്യാവസായി കാടിസ്ഥാനത്തിൽ കൃഷിചെയ്യപ്പെടുന്നത്. ഭാരതത്തിൽ മിക്കയിടങ്ങളിലും, ബർമ്മയിലും ധാരാളമായി വളരുന്നതും കൃഷിചെയ്യപ്പെടുന്നതുമായ വയമ്പ് ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്.വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്.