സ്വീഡന്‍: ഇന്നലെ,ഇന്ന്
മഞ്ഞുമൂടിയ ആ ഭൂമിയിലേക്ക് ആദ്യം വന്നത് കുറേ വേട്ടക്കാരായിരുന്നു. ക്രമേണ അവര്‍ അവിടെ സ്ഥിരവാസമാക്കി. പ്രധാനമായും അവര്‍ രണ്ട് ഗോത്രങ്ങളായിരുന്നു.ഗോഫ്ഗോത്രവും, സ്വിയര്‍ഗോത്രവും ഇവര്‍തമ്മില്‍ നിരന്തരമായി യുദ്ധങ്ങളുണ്ടായി എന്നാല്‍ ഒടുവില്‍ ശത്രുത മറന്ന് ഈ ഗോത്രങ്ങള്‍ ഒന്നായി.സ്വീഡന്റെ ആദ്യകാലചരിത്രമാണ് പറഞ്ഞത്.സ്വിയര്‍ എന്ന പേരുണ്ടായത്. സ്വീഡനെന്നാല്‍ സ്വിയര്‍ഗോത്രത്തിന്‍റെ രാജ്യം എന്നര്‍ത്ഥം.
മറ്റ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലുണ്ടായിരുന്നത് പോലെ ഇവിടെയുമുണ്ടായിരുന്നു വൈക്കിങ്ങുകള്‍.സമര്‍ഥരായ നാവികരായിരുന്നു അവര്‍.കടല്‍ക്കൊള്ളയും സമുദ്രയാത്രയുമായി ഇവര്‍ കാലം കഴിച്ചു,ബാള്‍ട്ടിക് സമുദ്രത്തിലൂടെ വൈക്കിങ്ങുകള്‍ സഞ്ചരിച്ചു.ചിലര്‍ റഷ്യയിലെത്തി .മറ്റു ചിലര്‍ കാസ്പിയന്‍ കടലിലൂടെ സഞ്ചരിച്ചു.ചിലര്‍ റഷ്യയിലെത്തി.മറ്റു ചിലര്‍ കാസ്പിയന്‍ കടലിലൂടെ സഞ്ചരിച്ചു.അങ്ങനെ വ്യാപാരവാണിജ്യ ബന്ധങ്ങളിലൂടെ ധാരാളം പണം സ്വീഡന് ലഭിച്ചു. റഷ്യയുമായായിരുന്നു സ്വീഡന്‍ ഏറ്റവുമടുത്ത വ്യാപാരബന്ധം പുലര്‍ത്തിയിരുന്നത്.റഷ്യ എന്ന പേരുണ്ടായത് തന്നെ റൊസ് എന്ന പേരില്‍ നിന്നാണ്.സമര്‍ത്ഥനായ ഒരു സ്വീഡിഷ് നാവികനായിരുന്നു റൊസ്.
12-ആം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്വീഡനിലെത്തി. ക്രിസ്തുമതം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇക്കാലത്ത് ഫിന്‍ലന്‍ഡും സ്വീഡന്റെ ഭാഗമായിരുന്നു.1397-ല്‍ ഡെന്മാര്‍ക്ക് നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭരണകൂടത്തിന്റെ കീഴിലായി. ഡെന്മാര്‍ക്കിലെ രാജ്ഞിയായിരുന്നു ഭരണം നടത്തിയിരുന്നത്; മാര്‍ഗരറ്റ് രാജ്ഞി.പക്ഷെ സ്വീഡനിലെ ജനത അതൃപ്തരായിരുന്നു.ഡെന്മാര്‍ക്കിന്‍റെ മേല്‍ക്കോയ്മ അവര്‍ അംഗീകരിച്ചില്ല. സ്വാതന്ത്ര്യദാഹം ജനങ്ങളില്‍ ശക്തമായി.നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനു ശേഷം 1523-ല്‍ സ്വീഡന്‍ സ്വതന്ത്രമായി.
സ്വാതന്ത്ര്യം നേടുമ്പോള്‍ ഗസ്റ്റ് വസ്വാസ എന്ന യുവനേതാവായിരുന്നു സ്വീഡന്റെ സ്വതന്ത്ര്യസമരങ്ങള്‍ക്ക് നേതൃത്വo കൊടുത്തിരുന്നത്.1523-ല്‍ സ്വതന്ത്ര സ്വീഡന്റെ രാജാവായി ഗസ്റ്റ് വാസ് ഒന്നാമനെന്ന പേരില്‍ അദ്ദേഹം സ്ഥാനാരോഹനണo ചെയ്തു. ആധുനിക സ്വീഡന്റെ പിതാവാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഈ രാജാവിന്റെ കാലത്ത് റോമന്‍ കത്തോലിക്കാമതവും, ലൂഥര്‍ പ്രൊട്ടസ്റ്റ്ന്റ് മതവും ഔദ്യോഗിക മതങ്ങളായി അംഗീകരിക്കപ്പെട്ടു.
ഗസ്റ്റ് വാസ് അഡോള്‍ഹസായിരുന്നു അടുത്ത രാജാവ്.സമര്‍ഥനായ പോരാളിയായിരുന്നു അഡോള്‍ഫസ്.അക്കാലത്ത് സ്വീഡന്റെ സൈന്യം സ്കാന്‍ഡിനേവിയയിലെന്നല്ല ലോകത്തെതന്നെ ഏറ്റവും മികച്ചതായിരുന്നു സ്വീഡന്റെ സൈനികശക്തിയെ മറ്റെല്ലാം രാജ്യങ്ങളും ഭയന്നു.
1700-ല്‍ റഷ്യ,പോളണ്ട്,ഡെന്മാര്‍ക്ക്,നോര്‍വെ എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് സ്വീഡനെ ആക്രമിച്ചു.ചാള്‍സ് പന്ത്രണ്ടാമാനായിരുന്നു അന്ന് സ്വീഡന്റെ രാജാവ്. ചാള്‍സ് വളരെ ചെറുപ്പമായിരുന്നു.സമര്‍ഥനും അദ്ദേഹം ആക്രമണത്തെ ചെറുത്തു നിന്നു എന്നു മാത്രമല്ല റഷ്യയിലെ മോസ്ക്കോ ആക്രമിക്കുക കൂടി ചെയ്തു.പക്ഷേ ആ തന്ത്രം പാളി, മോസ്കോ ആക്രമണത്തിനിടയില്‍ ചാള്‍സിന്റെ സൈന്യം തോറ്റു, നൂറ്റാണ്ടുകളായി നില നിന്ന സ്വീഡന്റെ സൈനികശക്തി അതോടെ ക്ഷയിച്ചു തുടങ്ങി , ഫിന്‍ലാന്‍ഡ് സ്വീഡനു നഷ്ടപ്പെടുകയും ചെയ്യ്തു.
1810-ല്‍ സ്വീഡിഷ് പാര്‍ലമെന്റ് ജൂബര്‍ണാഡെറ്റിനെ യുവരാജാവായി അഭിഷേകം ചെയ്തു.ഇന്നും ബര്‍ണാഡെറ്റ് കുടുംബമാണ് സ്വീഡന്‍ ഭരിക്കുന്നത്.ബര്‍ണാഡെറ്റ് സ്വീഡനെയും ഡെന്മാര്‍ക്കിനെയും ഏകീകരിച്ചു.എങ്കിലും 1905-ല്‍ ഡെന്മാര്‍ക്ക് സ്വതന്ത്രമായി.
സ്വീഡനിലെ പാര്‍ലമെന്റിന്‍റെ പേരാണ് റിക്സ് ഡാഗ്.ലോകത്തിലെ പഴക്കമേറിയ പാര്‍ലമെന്റുകളിലൊന്നാണിത്.349 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. മൂന്നുകൊല്ലം കാലാവധി, രാഷ്ട്രത്തലവന്‍ രാജാവാണ്. പ്രധാനമന്ത്രിയെ നിയമിക്കുന്നതും രാജാവ് തന്നെ പക്ഷേ രാജാവ് നേരിട്ട് ഭരണകാര്യങ്ങളില്‍ ഇടപെടാറില്ല.മന്ത്രി സഭായോഗം ചേരുന്നത് രാജകെട്ടാരത്തിലാണ്,മന്ത്രിസഭയുടെ അധ്യക്ഷന്‍ രാജാവും.
18 വയസാണ് വോട്ടവകാശത്തിനുള്ള കുറഞ്ഞപ്രായം.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം പിരിക്കേണ്ട കാര്യമില്ല.ഗവണ്മെന്റ് തന്നെ ഓരോ രാഷ്ട്രീയപാര്‍ട്ടിയ്ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം നല്‍കും.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, സെന്‍റര്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി,ലിബറല്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവയാണ് സ്വീഡനിലെ പ്രധാന പാര്‍ട്ടികള്‍.പൊതുവേ രാഷ്ട്രീയാന്തരീക്ഷം സമാധാനപരമാണ്. അതുകൊണ്ട്തന്നെ പുരോഗതിയില്‍ മറ്റ് ഏത് യൂറോപ്യന്‍ രാഷ്ട്രത്തേക്കാളും മുന്നിലാണ് സ്വീസന്‍.
യൂറോപ്പില്‍ തൊഴിലാളികള്‍ക്ക്ഏറ്റവുമധികം വേതനം നല്‍കുന്ന രാഷ്ട്രം സ്വീഡനാണ്.മറ്റ് ആനുകൂല്യങ്ങളിലും സ്വീഡന്‍ മുമ്പില്‍ തന്നെ.ഒരു കുഞ്ഞു ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഏഴുമാസത്തേക്ക് സര്‍ക്കാര്‍ വക പണം ലഭിക്കും. ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല നികുതിയുടെ കാര്യത്തിലും സ്വീഡന്‍ ഒന്നാമനാണ്.സാമ്പത്തികനില കൂടുന്നതിനനുസരിച്ച് നികുതി ശതമാനം വര്‍ദ്ധിച്ചു വരുന്നു.നികുതിയടയ്ക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല.
ഒന്‍പതു വര്‍ഷം വിദ്യാഭ്യാസം നിര്‍ബന്ധമാണ്, അതിനുശേഷം സര്‍വകലാശാല വിദ്യാഭ്യാസം തിരഞ്ഞെടുക്കാം.അത് താല്പര്യമില്ലാത്തവര്‍ക്ക് സ്വയം തൊഴിലുകള്‍ കണ്ടെത്താം.സ്വീഡനില്‍ സര്‍വകലാശാല വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നവര്‍ വളരെ ചെറിയ ശതമാനമേയുള്ളൂ.
ഫുട്ബോളാണ് സ്വീഡന്റെ ദേശീയവിനോദം. സൈക്കിള്‍വാരി. ടെന്നീസ്, ബോട്ടുയാത്ര, ഗോള്‍ഫ് എന്നിവയാണ് സ്വീഡിഷ് ജനതയുടെ മറ്റ് പ്രധാന വിനോദങ്ങള്‍.
സ്വീഡനില്‍ വലിയ തോതില്‍ സാമ്പത്തിക അസമത്വമില്ല. കാരണമെന്താണ് എന്നോ,വന്‍വരുമാനക്കാരില്‍ നിന്ന് വന്‍തുക തന്നെ നികുതിയിനത്തില്‍ ഈടാക്കും. തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ശമ്പളവുമുണ്ട്.
സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മുന്‍പന്തിയിലാണ് സ്വീഡന്‍.വിവാഹിതരായ സ്ത്രീകളില്‍ നല്ലൊരു പങ്കും എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടുന്നു.
സ്വീഡിഷ് വിഭവങ്ങളുടെ രുചി ഒന്ന് വേറെ തന്നെയാണ് മത്സ്യം,മാംസം എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്കാണ് അവിടെ പ്രിയം പല സ്വീഡിഷ് വിഭവങ്ങളും ലോകപ്രശസ്തമാണ്.
ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയിലാണ് സ്വീഡന്‍കാര്‍ ഏറെയും ഔദ്യോഗികമതവും ഇതുതന്നെ.പക്ഷെ ഏതു മതവും തെരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്യമുണ്ട്.