CountryEncyclopedia

സ്വീഡന്‍

ഡെന്മാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യമാണ് സ്വീഡന്‍.യൂറോപ്പിലെ സമ്പന്നരാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ നാലാമത്തെ വലിയ രാജ്യവും ഇതുതന്നെ. ലോകപ്രശസ്തമായ നൊബേല്‍ സമ്മാനം നല്‍കുന്നത് സ്വീഡിഷ് അക്കാദമിയാണ്.
പൊതുവേ നല്ല കാലാവസ്ഥയാണ് സ്വീഡനിലേത്.മനോഹരമായ ഭൂപ്രകൃതിയും കൂടിയാകുമ്പോള്‍ സ്വീഡന്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാകുന്നു.സ്റ്റോക്ക്ഹോമാണ് സ്വീഡന്റെ തലസ്ഥാനം.
നിരവധി നദികളും കനാലുകളും സ്വീഡനിലുണ്ട്.വെള്ളച്ചാട്ടങ്ങളും, കൊച്ചരുവികളും സ്കാന്‍ഡിനേവിയയിലെ ഏറ്റവും മനോഹരമായ സ്ഥലമാക്കി സ്വീഡനെ മാറ്റുന്നു.ലാപ്ലന്‍ഡാണ് സ്വീഡനിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി.ഡെന്മാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് പര്‍വതനിരകളാണ്,മനോഹരമായ ഈ പര്‍വതപ്രദേശങ്ങളില്‍ അമൂല്യമായ ലോഹനിക്ഷേപങ്ങളുണ്ട്.
ഉത്തരധ്രുവത്തോടും ചേര്‍ന്നാണ് സ്വീഡന്റെ 15 ശതമാനം ഭാഗവും സ്ഥിതിചെയ്യുന്നത്.അതുകൊണ്ട് ഉത്തരധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ എട്ടുമാസവും ശൈത്യമാണ്. പടിഞ്ഞാറ് ഭാഗത്ത് ശൈത്യം കുറവാണ്.ഇങ്ങനെ വ്യത്യസ്തമായ കാലാവസ്ഥയായതു കൊണ്ടുതന്നെ സ്വീഡനില്‍ പല സ്ഥലങ്ങളില്‍ പലതരം കൃഷികളാണ്.സ്വീഡന്റെ 57 ശതമാനം ഭാഗങ്ങളും വനമാണ്.