CountryEncyclopediaHistory

സൂര്യകാന്തി

ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.
എണ്ണയോടൊപ്പം അമേരിക്കയിൽ നിന്നും 16ആം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകൾ കൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.