സ്റ്റോക്ക്ഹോം
വമ്പന്‍ നഗരമാണ് സ്റ്റോക്ക്ഹോം, മനോഹരമായ സൗധങ്ങള്‍, വിശാലമായ റസ്റ്റോറന്റുകള്‍ , വീതിയേറിയ സ്റ്റോക്ക് ഹോമിന്‍റെ പ്രത്യേകതകള്‍ തീരുന്നില്ല. നഗരത്തില്‍ നിരവധി ജലാശയങ്ങള്‍, കൊച്ചുകൊച്ചു ദ്വീപുകള്‍ ആരും കൊതിച്ചുപോകുന്ന മനോഹാരിതയാണ് ആ നഗരത്തിനു.
സ്റ്റോക്ക്ഹോമിനെ രണ്ടായി തിരിക്കാം. പഴയനഗരവും പുതിയ നഗരവും പഴയ നഗരത്തിനു 750 വര്‍ഷം പഴക്കമുണ്ട്. ലോകപ്രശസ്തമായ നൊബേല്‍ സമ്മാനദാനം ഈ നഗരത്തിലാണ്. സ്റ്റോക്ക്ഹോമിലെ സിറ്റിഹാള്‍, പാര്‍ലമെന്‍റ് സമുച്ചയം എന്നിവ മനോഹരമായ കാഴ്ചകളാണ്.
സ്റ്റോക്ക്ഹോമിലെ മറ്റൊരു അത്ഭുതമാണ് വാസാമ്യൂസിയം, ഇതുപോലൊന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ എന്നു സംശയമാണ്. 1628-ല്‍ പണിത വലിയൊരു കപ്പലാണ് വാസ. പക്ഷെ ആദ്യയാത്രയില്‍ തന്നെ കപ്പല്‍ മുങ്ങി. 300 വര്‍ഷത്തോളം കടലില്‍ തന്നെ കിടക്കാനായിരുന്നു കപ്പലിന് വിധി. 1961-ല്‍ കപ്പല്‍ കടലില്‍ നിന്നു എടുത്തു. കപ്പല്‍ പരിശോധിച്ചു. മനോഹരമാണ് കപ്പല്‍, പക്ഷേ ഒരു പ്രശ്നം കപ്പലിന്‍റെ ഭാരം ഒരു വശത്തു മാത്രം വളരെക്കൂടുതല്‍ അതുകൊണ്ടാണ് ആ നൗക കന്നിയാത്രയില്‍ തന്നെ മുങ്ങിയത്.വാസാ മ്യൂസിയത്തില്‍ ആ കപ്പല്‍ സൂക്ഷിക്കുന്നു.
1870-ല്‍ പണികഴിപ്പിച്ച ഒരു സിനഗോഗും സ്റ്റോക്ക്ഹോമിലുണ്ട്. കാലപ്പഴക്കത്തില്‍ അപകടകരമായ നിലയിലാണിത്.