ശ്രീനാഥ് ഭാസി
ഒരു മലയാള സിനിമാ അഭിനേതാവും, ഗായകനുമാണ് ശ്രീനാഥ് ഭാസി (ജനനം: 31 മേയ് 1988, കൊച്ചി, കേരളം). 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ക്രിസ്ത്യൻ സംഗീത ബാൻഡായ ക്രിംസൺ വുഡിൽ അംഗമാണ് അദ്ദേഹം. ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധനേടി.