CookingCurry Recipes

ശീമമുളക് നിറച്ചത്

പാകം ചെയ്യുന്ന വിധo
ശീമ മുളകിന്റെ ഞെട്ട് മുറിച്ച് കുരുവും കാമ്പും നീക്കി മുളകിന്റെ ഉള്ളില്‍ ഉപ്പ് കുടഞ്ഞു കമഴ്ത്തി വയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ചെറുതായി മുറിക്കുക.ഉള്ളി തൊലിച്ച് കഴുകി ചെറുതായി അരിയുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ നുറുക്കിയ ഉരുളക്കിഴങ്ങും മസാലയും ഉപ്പും ചേര്‍ത്ത് താളിക്കുക.ഈ മിശ്രിതം മുളകിന്‍റെ ഉള്ളില്‍ നിറയ്ക്കുക.നിറച്ച മുളക് അടുക്കിവച്ച് മുകളില്‍ വോര്‍സെസ്റ്റ൪ ഒഴിച്ച് അധികം ചൂടില്ലാത്ത ഓവനില്‍ വച്ച് സാവധാനത്തില്‍ ബേക്ക് ചെയ്യുക.

ചേരുവകള്‍
വലിയ ശീമമുളക് – 8 എണ്ണം
ഉരുളക്കിഴങ്ങ് – ഒരു കിലോ
വോര്‍സെസ്റ്റ൪
സോസ് – 240 മില്ലിലിറ്റര്‍
നെയ്യ് – 60 ഗ്രാം
ഉപ്പ് – പാകത്തിന്
ഏലം, കറുകപട്ട
ഗ്രാമ്പു പൊടിച്ചത് – 10 ഗ്രാം