ബുധന്‍ ഗ്രഹത്തിന്റെ സവിശേഷതകള്‍
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍.ചന്ദ്രനേക്കാള്‍ അല്‍പ്പം കൂടുതല്‍ വലിപ്പമേ ഈ ഗ്രഹത്തിനുള്ളൂ.സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹങ്ങളില്‍ രണ്ടാം സ്ഥാനക്കാരനാണ് ബുധന്‍.കട്ടിയുള്ള പാറക്കെട്ടുകളും ലോഹങ്ങലുമൊക്കെ ഉള്ളതിനാലാണിത്.ഭൂമിയില്‍ 100 കിലോഗ്രാം ഭാരമുളള ഒരാള്‍ക്ക് ബുധനില്‍ വെറും 38 കിലോഗ്രാം ഭാരമേ ഉണ്ടാകുള്ളൂ.
സ്വന്തം അച്ചുതണ്ടില്ലുള്ള കറക്കത്തിന് വേഗം കുറവായതുകൊണ്ടും സൂര്യനെ അതിവേഗം ചുറ്റുന്നത്‌കൊണ്ടും ബുധനില്‍ സൂര്യന്‍ ഉദിക്കാനും അസ്തമിക്കാനും ഒരുപാട് സമയമെടുക്കും.ഭൂമിയിലെ 180 ദിവസത്തില്‍ ഒരിക്കലേ ഇവിടെ സൂര്യ ഉദയം ഉണ്ടാകുള്ളു.
പുരാതന റോമന്‍ ദേവന്മാരിലെ വേഗക്കാരന്‍ സന്ദേശവാഹകനാണ് മെര്‍ക്കുറി.അപ്പോള്‍ പിന്നെ ഇതേ പേരുള്ള ബുധന് മോശക്കാരന്‍ ആകാന്‍ കഴിയില്ലല്ലോ.സൗരയുഥത്തിലെ ഏറ്റവും വേഗമേറിയ ഗ്രഹമാണ് കക്ഷി.മണിക്കൂറില്‍ ഏകദേശം 1,72,000 കിലോമീറ്റര്‍ വേഗതയില്‍ ആണ് ബുധന്‍ സൂര്യനെ ചുറ്റുന്നത്.അതായത്, ഭൂമിയുടെതിനെക്കാള്‍ മനിക്കൂറില്‍ ഏകദേശം 65,000 കിലോമീറ്റര്‍ കൂടുതല്‍ വേഗം. സൂര്യന്‍ വളരെ വേഗതയില്‍ കറക്കമായതിനാല്‍ ഭൂമിയിലെ 88 ദിവസം ചേര്‍ന്നാല്‍ ബുധനില്‍ ഒരു വര്ഷമാകും.
ബുധനില്‍ നിന്ന് നോക്കിയാല്‍ ഭൂമിയില്‍ നിന്ന് കാണുന്ന തിനെക്കാള്‍ മൂന്നുമടങ്ങ് വലിപ്പത്തില്‍ സൂര്യനെ കാണാം.ഇവിടത്തെ സുര്യപ്രകാശത്തിന് ഭൂമിയിലേതിനെക്കാള്‍ 11 മടങ്ങ് തെളിച്ചമുണ്ട്.
സൂര്യനോട് വളരെ അടുത്തു നില്‍ക്കുന്നതു കാരണം പാവം ബുധന് ഉപഗ്രഹങ്ങള്‍ ഒന്നുമില്ല.ഇനി ഉപഗ്രഹങ്ങള്‍ വല്ലതുമുണ്ടായിരുന്നെങ്കില്ലോ? സൂര്യന്റെ തീവ്രമായ ഗുരുത്വാകര്‍ഷണം കാരണം ഒന്നുകില്‍ അത് ബുധനില്‍ ചെന്നിടിക്കും.അല്ലെങ്കില്‍] നേരെ സൂര്യനിലേക്ക് പോകും.