പാറയില്‍ പാര്‍ക്കും ഹൈറാക്സ്
പാറക്കെട്ടുകളില്‍ താമസിക്കുന്ന എലികളാണ് റോക്ക് ഹൈറാക്സ്. എത്ര കുത്തനെയുള്ള പാറക്കെട്ടിലും വേഗത്തില്‍ ഓടിക്കയറാന്‍ ഇവയ്ക്ക് ഒരു പ്രയാസവുമില്ല. ഒരിക്കലും പിടിവിട്ടു വീഴുകയുമില്ല! റബ്ബര്‍ പോലെ പതുപതുത്ത പാദങ്ങളാണ് പാറയിലിങ്ങനെ പാഞ്ഞു നടക്കാന്‍ ഇവയെ സഹായിക്കുന്നത്.
പാറകളുടെ വിള്ളലുകളില്‍ റോക്ക് ഹൈറാക്സുകള്‍ കൂട്ടത്തോടെ വസിക്കുന്നു. അവിടെ അവയ്ക്ക് പെരുമ്പാമ്പ്, പരുന്ത്, പുള്ളിപ്പുലി തുടങ്ങി ധാരാളം ശത്രുക്കളുണ്ട്. പറക്കിടയില്‍ ഒളിച്ചും കുതിച്ചു പാഞ്ഞുമാണ് ഇവ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നത്. കൂട്ടത്തിലെ ആണെലികള്‍ പെണ്ണെലികളും കുഞ്ഞുങ്ങളും ഇരതേടുമ്പോഴും വേയില്‍ കായുമ്പോഴും കാവല്‍ നില്ക്കുന്നു. അപകട സൂചന കിട്ടിയാല്‍ അവ പ്രത്യേക ശബ്ദമുണ്ടാക്കും. അതോടെ എലികള്‍ കൂട്ടത്തോടെ പാറയുടെ വിള്ളലുകളിലേക്ക് മറയുകയും ചെയ്യും.
തണുപ്പ് ഒട്ടും സഹിക്കാന്‍ പറ്റാത്ത ജീവികള്‍ ആണിവ. മഴ പെയ്യുമ്പോഴും തണുപ്പ് കാലാവസ്ഥയിലും ഇവ പുറത്തിറങ്ങാറില്ല. തണുപ്പ് കൂടിയാല്‍ 25 പേരുടെ സംഘം പരസ്പരം ചേര്‍ന്നു നിന്ന് ചൂട് പകരും ! രാത്രിയില്‍ ഇരതേടുന്ന ഇവയ്ക്ക് രണ്ടുകാര്യങ്ങള്‍ ഒത്തുകിട്ടണം, പുറത്തിറങ്ങാന്‍. ചൂടുള്ള അന്തരീക്ഷവും നല്ല നിലാവും. അല്ലാത്തപ്പോഴെല്ലാം ഇവ മാളത്തില്‍ ഒതുങ്ങിക്കൂടും.
രണ്ടടി വരെ നീളം വയ്ക്കുന്ന റോക്ക് ഹൈറാക്സിന് 4 കിലോയാണ് കൂടിയ തൂക്കം. പെണ്ണെലി ഒരുപ്രാവശ്യം 6 കുഞ്ഞങ്ങളെവരെ പ്രസവിക്കും. 11 വര്‍ഷമാണ് കൂടിയ ആയുസ്സ്.