Encyclopedia

സോനോറൻ മരുഭൂമി

സോനോറൻ മരുഭൂമി അരിസോണയിലും കാലിഫോർണിയയിലുമായി വ്യാപിച്ച് കിടക്കുന്ന, തെക്കുപടിഞ്ഞാറൻ അമേരിക്കയുടെ വലിയ ഭാഗങ്ങളും സോനോറ, ബജ കാലിഫോർണിയ, ബജ കാലിഫോർണിയ സർ എന്നിവിടങ്ങളിലായുള്ള വടക്കുപടിഞ്ഞാറൻ മെക്സിക്കോയുടെ വലിയ ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു വടക്കേ അമേരിക്കൻ മരുഭൂമിയാണ്. മെക്സിക്കോയിലെ ഏറ്റവും ചൂടേറിയ മരുഭൂമിയാണിത്. ഈ മരുഭൂമിയുടെ വിസ്തീർണ്ണം 260,000 ചതുരശ്ര കിലോമീറ്റർ (100,000 ചതുരശ്ര മൈൽ) ആണ്. യു.എസ്.-മെക്സിക്കോ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗം സോനോറൻ മരുഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.

കാലിഫോർണിയയിലെയും അരിസോണയിലെയും അമേരിക്കൻ ഇന്ത്യൻ റിസർവേഷനുകളിലെ വാസസ്ഥലങ്ങളിലും മെക്സിക്കോയിലെ ജനസംഖ്യയിലുമായുള്ള 17 ഓളം സമകാലീന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളുടെ സംസ്കാരങ്ങളുടെ കേന്ദ്രവുംകൂടിയാണ് സോനോറൻ മരുഭൂമി.