EncyclopediaHistory

സൗരസമയം

സൂര്യനാണ് സമയത്തെ ഏറ്റവും വ്യക്തമായി സൂചിപ്പിക്കുന്നത്. പണ്ടുള്ളവര്‍ ഇത് മനസ്സിലാക്കിയിരുന്നു. പകല്‍വെളിച്ചമുള്ളപ്പോള്‍ അവര്‍ നിഴല്‍ അളന്നു സമയമറിഞ്ഞു.ഈ നിഴല്‍വിദ്യയില്‍ നിന്നാണ് അവര്‍ സൂര്യഘടികാരം വികസിപ്പിച്ചത്. സൂര്യനെ അടിസ്ഥാന മാക്കിയുള്ള ഈ സമയത്തെ സൗരസമയം എന്ന് വിളിക്കാം.
പകല്‍സമയത്ത് ഒരു കമ്പും കുറേ ചെറിയ കല്ലുകളും ഉപയോഗിച്ച് സമയം കണക്കുകൂട്ടാന്‍ പുരാതന മനുഷ്യര്‍ക്കറിയാമായിരുന്നു. കമ്പ് മണ്ണില്‍ കുഴിച്ചുവയ്ക്കും, പകല്‍ വെളിച്ചത്തില്‍ കമ്പിന്റെ നിഴല്‍ ഭൂമിയില്‍ പതിയും, നിഴലിന്‍റെ ദിശയും നീളവും നോക്കി സമയം അറിയാം.
നിഴലിനു നീളം കൂടുന്നത് സൂര്യോദയത്തിലും അസ്തമന ത്തിലുമാണ്. നിഴലിന് നീളം ഏറ്റവും കുറയുന്നത് സൂര്യന്‍ തലയ്ക്കും മുകളില്‍ വരുന്ന നട്ടുച്ചയ്ക്കും,ഇവയ്ക്കിടയിലെ സമയം അറിയാനാണ് ചെറിയ കല്ലുകള്‍, നിഴലുകളുടെ നീളം കല്ലുകള്‍ വച്ച് അടയാളപ്പെടുത്തും, അടുത്തടുത്ത കല്ലുകള്‍ക്കിടയിലെ ദൂരം അളന്ന് സമയം കണക്കാക്കുകയുംചെയ്യും.