ഹിമപ്പുലി
മദ്ധ്യേഷ്യ,ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു മാർജ്ജാരൻ ആണ് ഹിമപ്പുലി(Snow Leopard). Panthera uncia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ഇന്ന് 2,500 ൽതാഴെ എണ്ണത്തിൽ മാത്രമേ സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ .വലിയ പൂച്ചകൾ ൽ 7ആം സ്ഥാനത്ത് ഹിമപ്പുലിയാണ്.
പേര് സുചിപ്പിക്കുന്നതുപോലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളിൽ ആണ് ഹിമപ്പുലികൾ ജീവിക്കുന്നത് . ഹിമാലയത്തിലും ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള സ്ഥലങ്ങളിലുമാണ് ഇന്ത്യയിൽ ഇവയെ കാണപ്പെടുന്നത്. മഞ്ഞിൽ ജീവിക്കാൻ കഴിയും വിധത്തിലാണ് ഇവയുടെ ശരീരപ്രകൃതി. ഇടതുർന്നു കട്ടിയുള്ള രോമങ്ങൾ കടുത്ത മഞ്ഞിലും ജീവിക്കാൻ കഴിയും വിധത്തിലാണ് പോതിഞ്ഞിരിക്കുനത്. നീളം കുടിയ വാലും വലിപ്പമുള്ള മുക്കും ഇവയുടെ സവിശേഷത ആണ്. വലിയ മുക്ക് കടുത്ത തണുപ്പുകാലത്ത് വായു ധാരാളമായി വലിച്ചെടുക്കാൻ സഹായിക്കുന്നു.
ഒന്നാംതരം വേട്ടക്കാർ ആണ് ഹിമപ്പുലികൾ. കാട്ടാടുകളും യാക്കുകളും മറ്റുമാണ് പ്രധാന ഭക്ഷണം. ഇവയെ കിട്ടാതെ ആവുമ്പോൾ ചെറിയ മൃഗങ്ങളെയും പിടികുടാറുണ്ട്. കുർത്ത പല്ലുകളും കാലുകളിലെ നഖങ്ങളും ആണ് ഇവയെ മഞ്ഞിലെ കരുത്തരായ വേട്ടക്കാർ ആക്കി മാറ്റുന്നത്.പർവതങ്ങളിലൂടെയുള്ള അതിവേഗ ഓട്ടത്തിനിടയിൽ നിയന്ത്രണം ലഭിക്കാൻ ഇവയുടെ നീളൻ വാലുകൾ സഹായിക്കുന്നു. ഹിമപ്പുലിയുടെ ശരീരത്തിന്റെ ആകെ നീളം 130 സെ.മീറ്റർ വരെയും തുക്കം 35 മുതൽ 55 കിലോഗ്രാം വരെയും ആണ്. കാലിലും മുഖത്തും വരെ പുള്ളികളുണ്ട്. ഹിമപ്പുലികളുടെ കാലുകൾ വളരെ ബലമുള്ളത് ആണ്. ഇരയെ പിടിക്കുന്നതിൽ കാലുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്.കുഞ്ഞന്റെ സംരക്ഷണ ചുമതല പെൺ പുലികളുടെതാണ്. കുഞ്ഞുങ്ങളുമായി നടക്കുന്ന ഹിമപ്പുലികൾ പെട്ടെന്ന് ആക്രമണകാരികൾ ആവും.കുഞ്ഞുങ്ങളെ മരപ്പോത്തിലോ ഗുഹകളിലോ ഒളിപ്പിച്ചാണ് വളർത്തുന്നത്. പർവതപ്രദേശങ്ങളിലെ പുൽമേടുകളും കള്ളിമുൾ ചെടികൾ വളരുന്ന പ്രദേശങ്ങളിലും ആണ് ഇവയുടെ ഇഷ്ട സഹവാസ കേന്ദ്രങ്ങൾ.