വലകടിയന്‍ പാമ്പ്
Enhydrina Schistosa എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം കടല്‍പ്പാമ്പാണിത്.വലകടിയന്‍ പാമ്പിനെ കൊക്കുകളുള്ള കടൽപ്പാമ്പ്,തുണിപ്പാമ്പ് എന്നീ പല പേരുകളിലും അറിയപ്പെടുന്നു.ഇന്ത്യാ പസഫിക് കടല്‍തീരത്താണ് ഇവയെ മുഖ്യമായും കണ്ടുവരുന്നത്.കൊടിയവിഷപ്പാമ്പാണിത്.കടല്‍പ്പാമ്പുകള്‍ കടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ 50 ശതമാനത്തിലധികവും ഈ പാമ്പ് കാരണമെന്നാണ് പറയപ്പെടുന്നത്.50 മുതല്‍ 70 നിരകള്‍ വരെ ചെതുമ്പലുകള്‍ ഇവയുടെ തൊലിപ്പുറത്ത് ഉണ്ടാകാറുണ്ട്.പിന്‍ഭാഗത്ത് 230 മുതല്‍ 314 വരെ ചെതുമ്പലുകള്‍ കാണാം.ഈ പാമ്പിന്‍റെ പുറംതൊലിക്ക് കടുംചാര നിറമാണ്.അടിവശം വെളുത്തനിറമാണ്.കണ്ണിനു മുന്‍വശത്ത് ഒരു ചെതുമ്പലും കണ്ണിനുപിറകില്‍ രണ്ട് ചെതുംബലുകളും കണ്ടുവരുന്നു.മുന്‍ഭാഗം പരന്നതാണ്.മേല്‍ ചുണ്ടില്‍ 7 മുതല്‍ 8 വരെ ചെതുംബലകളും ശരീരത്തിന്‍റെ ആകെ നീളം 111 സെ.മീ ആണ്.വാലിന്റെ നീളം 19 സെ.മീ ആണ്.
വലകടിയന്‍ പാമ്പിന് ആ പേര്‍ വരാനുള്ള മുഖ്യ കാരണം കടലില്‍ മീന്‍പിടിത്തക്കാരുടെ വല കടിച്ചുമുറിക്കുന്നതിനാലാണ്.വല കടിയന്‍ പാമ്പുകള്‍ പ്രധാനമായും കാണപ്പെടുന്നത് അറബിക്കടല്‍, മടഗാസ്ക്കര്‍, ഗള്‍ഫ് രാജ്യങ്ങള്‍, ബര്‍മ്മ, തായിലന്റ്, ഇറാന്‍, പാകിസ്ഥാന്‍, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ആസ്ട്രേലിയ, ന്യൂഗയാന, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നീ സ്ഥലങ്ങളിലാണ്.ഈ മേഖലകളില്‍ സാധാരണ കാണപ്പെടുന്ന 20 തരo പാമ്പുകളില്‍ ഏറ്റവും അപകടകാരിയും ഇവ തന്നെ.കേരളത്തില്‍ സാധാരണയായി ഇവയെ കണ്ടുവരുന്നത് കണ്ണൂര്‍, തിരുവിതാംകൂര്‍ തീരത്തുമാണ്.
കടലിനടിയിലേക്ക് 100 മീ വരെ ആഴത്തില്‍ ഊളിയിട്ട് ചെന്ന് ഇരപിടിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒരു പ്രയാസവുമില്ല.അഞ്ച് മണിക്കൂര്‍ വരെ വെള്ളത്തിനടിയില്‍ കഴിയാന്‍ അവയ്ക്ക് സാധിക്കും.അധികമുള്ള ഉപ്പുരസം വെളിയില്‍ തള്ളാന്‍ ശേഷിയുള്ള ഗ്രന്ഥികളും ഇവയ്ക്കുണ്ട്.സിംഗപ്പൂരിലും ഹോങ്കോങ്ങിലും മറ്റുമുള്ള മീന്‍പിടിത്തക്കാര്‍ ഈ പാമ്പിന്‍റെ ഇറച്ചി കഴിക്കുമെന്നും പറയപ്പെടുന്നു.അത്യന്തo അപകടകാരിയാണ് ഈയിനം പാമ്പ്.വെറും 1.5 മില്ലീഗ്രാം വിഷം ഉള്ളില്‍ചെന്നാല്‍ മരണം ഉറപ്പാണ്.ഒരു കടിക്ക് 7.9 മുതല്‍ 9 മില്ലിഗ്രാം വിഷാംശം കുത്തിവയ്ക്കാന്‍ ഇവയ്ക്ക് കഴിയും.ഈ വിഷത്തില്‍ അപകടകരമായ eurotoxins ഉം myotoxins ഉം അടങ്ങിയിട്ടുണ്ട്.
നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന വലയന്‍ വലകടിയന്‍ പാമ്പ് ഇവയുടെ ഇരയായി തിരഞ്ഞെടുക്കുന്നത് കടലില്‍ കണ്ടുവരുന്ന ജീവികളെ ആണ്.പകലും രാത്രിയും ഒരേപോലെ ഇരപിടിക്കാന്‍ വലകടിയന്‍ പാമ്പുകള്‍ക്ക് കഴിയും .തന്‍റെ വിഷം കൊണ്ട് ഇരയെ കുത്തിവച്ചുകൊന്നതിനു ശേഷം മാത്രമേ ഇവ ഇരയെ ഭക്ഷിക്കാറുള്ളൂ.
വലകടിയന്‍ പാമ്പ് ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്.ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്.മേയ് മുതല്‍ ജൂലായ് മാസങ്ങളില്‍ ഇവ ഇരുപതോളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
വലകടിയന്‍ പാമ്പുകളുടെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമാണ്.ഇതിലൂടെ നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും രക്തം കട്ടപിടിയ്ക്കുകയും ചെയ്യുന്നു.ആയതിനാല്‍ ഇവയുടെ വിഷമേറ്റയാളെ ഉടനടി ചികിത്സക്ക് വിധേയനക്കിയില്ല എങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.ഇന്ന് കിഴക്കന്‍ കോടാലികളുടെ വിഷത്തിന് പ്രതിമരുന്ന് ലഭ്യമാണ്.എന്നാല്‍ നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന കിഴക്കന്‍ കോടാലികള്‍ ഇവയുടെ കടി സാധാരണയായി മനുഷ്യനില്‍ ഏല്‍ക്കാറില്ല.സാധാരണയായി ഇവയുടെ കടി ഏല്‍ക്കാറുള്ളത് മീന്‍പിടുത്തക്കാര്‍ക്കാണ്.