കിഴക്കന്‍ കോടാലി
Hydrophis Fascitus എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം കടല്‍പ്പാമ്പാണിത്.Striped sea snake or Banded sea snake എന്നീ പല പേരുകളിലും അറിയപ്പെടുന്നു.വിഷപാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് കിഴക്കന്‍ കോടാലി.ചെറിയ തലയും വലിയ ഉടലും മെലിഞ്ഞ ശരീരപ്രകൃതവുമാണ് കിഴക്കന്‍ കോടാലികള്‍ക്കുള്ളത്.തേനീച്ചക്കൂടിന്റെ ആകൃതിയിലാണ് ഇവയുടെ ചെതംമ്പലുകള്‍ കഴുത്തിനു ചുറ്റും കാണാം. ശരീരത്തിന്‍റെ മധ്യഭാഗത്ത് 47 മുതല്‍ 58 നിരകളില്‍ ചെതംമ്പലുകള്‍ ഉണ്ട് .പിന്‍ഭാഗത്ത് 414 മുതല്‍ 514 വരെയുണ്ട്.
കടുത്ത ഒലീവിന്റെ നിറമാണ് ഇവയുടെ ശരീരത്തിന് ഇടയ്ക്കിടെ മഞ്ഞ പുള്ളിക്കുത്തുകളും കാണാം.വശങ്ങള്‍ ചാരനിറത്തിലാണിരിക്കുന്നത്.അടിവശം വെള്ള ആണ്‍പാമ്പിന്‍റെ നീളം പരമാവധി 110 സെ.മീ ആണ്.പെണ്‍പാമ്പുകള്‍ക്ക് 7.5 സെ.മീ ആണ്.കേരളത്തില്‍ സാധാരണയായി ഇവയെ കണ്ടുവരുന്നത് മലബാര്‍ തീരത്താണ് .നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന കിഴക്കന്‍ കോടാലികള്‍ ഇവയുടെ ഇരയായി തിരഞ്ഞെടുക്കുന്നത് കടലില്‍ കണ്ടുവരുന്ന ജീവികളെ ആണ്.തന്‍റെ വിഷം കൊണ്ട് ഇരയെ കുത്തിവച്ചുകൊന്നതിനു ശേഷം മാത്രമേ ഇവ ഇരയെ ഭക്ഷിക്കാറുള്ളൂ.
കിഴക്കന്‍ കോടാലികള്‍ ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്.ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്.മെയ്യ് മുതല്‍ ജൂലായ് മാസങ്ങളില്‍ ഇവ ഇരുപതോളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
കിഴക്കന്‍ കോടാലികകളുടെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമാണ്.ഇതിലൂടെ നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും രക്തം കട്ടപിടിയ്ക്കുകയും ചെയ്യുന്നു.ആയതിനാല്‍ ഇവയുടെ വിഷമേറ്റയാളെ ഉടനടി ചികിത്സയ്ക്ക് വിധേയനാക്കിയില്ല എങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.ഇന്ന് കിഴക്കന്‍ കോടാലികളുടെ വിഷത്തിന് പ്രതിമരുന്ന് ലഭ്യമാണ്.എന്നാല്‍ നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന കിഴക്കന്‍ കോടാലികളുടെ കടി സാധാരണയായി മനുഷ്യനില്‍ ഏല്ക്കാറില്ല.സാധാരണയായി ഇവയുടെ കടി ഏല്‍ക്കാറുള്ളത് മീന്‍പിടുത്തക്കാര്‍ക്കാണ്.