EncyclopediaSnakesWild Life

എഴുത്താണിവലയന്‍

Calliophis bibroni എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം വിഷപ്പാമ്പാണിത്.ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞനായ ഗബ്രിയേല്‍ ബിബ്രോണിനെ ആദരിക്കാനാണ് ഈ പാമ്പുവര്‍ഗ്ഗത്തിന് ആ പേര്‍ നല്‍കിയിരിക്കുന്നത്.ഇന്ത്യയുടെ പശ്ചിമഘട്ടമലനിരകളില്‍ മാത്രം കാണപ്പെടുന്ന ഈ പാമ്പുകള്‍ ചെറിയുടേത് പോലെ കടും ചുവന്ന നിറത്തിലാണിരിക്കുന്നത്.അടിവശം ചുവപ്പോ അല്ലെങ്കില്‍ പര്‍പ്പിള്‍ കലര്‍ന്ന തവിട്ടോ ആയിരിക്കും’.കേരളത്തില്‍ മനന്തവാടി, മലബാര്‍ പശ്ചിമഘട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്.
മൂര്‍ഖന്‍ പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് ഇവയെങ്കിലും മൂര്ഖനില്‍ നിന്നും വ്യത്യസ്തമായ ഘടനാരീതിയാണ് ഇവയ്ക്കുള്ളത്.ഫണം മൂര്‍ഖന്‍ പാമ്പുകളുടെ പോലെ വട്ടത്തില്‍ ആയിരിക്കില്ല.അല്പം നീണ്ടാണ് കാണപ്പെടുന്നത്‌.ഇവയുടെ അടിഭാഗം ഇളം മഞ്ഞയും കറുപ്പും നിറത്തിലുള്ള അകലമുള്ള പട്ടകളായിരിക്കും ഫണം ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഇവ ദ്രിശ്യമാണ്.ഫണത്തില്‍ മൂര്‍ഖന് ഉള്ളതുപോലുള്ള അടയാളങ്ങള്‍ ഒന്നും തന്നെ കാണില്ല.ഇവയുടെ വായ്‌ സാധാരണ തലയോളം വിസ്താരം ഉണ്ടായിരിക്കും.വളരെ ചെറിയ കണ്ണുകളാണിവയ്ക്കുള്ളത്.ഇവയുടെ കണ്ണിനു മുന്‍വശത്തുള്ള ചെതുംബലുകള്‍ വളരെ ചെറുതാണ്.ഇവയുടെ കണ്ണിനു പുറകില്‍ ഒരു ചെതുംബലല്‍ കണ്ടുവരുന്നുണ്ട്. മേല്‍ചുണ്ട്ചെതംബുലകള്‍ 7ഉം കീഴ്ചുണ്ട് ചെതുംബുലകള്‍ 4 ഉം ഇവയ്ക്കുണ്ട്.
പിന്‍ഭാഗത്ത് 222 മുതല്‍ 226 വരെ ചെതുംബുലകളും 27 മുതല്‍ 34 ജോടി വരെ വാലിന്റെ അടിഭാഗത്തും ഈയിനം പാമ്പുകള്‍ക്കുണ്ട്.വളരെ മിനുസമാര്‍ന്ന പുറംചെതുംബലുകളാണിവയ്ക്കുള്ളത്.പൂര്‍ണ്ണ വളര്‍ച്ച എത്തുമ്പോള്‍ ഇവയുടെ’ നീളം 64 സെ.മീ ആണ്.വാലിനു 5 സെ.മീ നീളവും ഉണ്ടായിരിക്കും.ഈര്‍പ്പവും തണുപ്പും ഏറെ ഇഷ്ടപ്പെടുന്ന ഇവ വസിക്കുവാനായി നിത്യഹരിതമായ വന പ്രദേശമാണ് തിരഞ്ഞെടുക്കുന്നത്.മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ ഇവയ്ക്കു തീരെ ഇഷ്ടപ്പെടുകയില്ല.തന്‍റെ വിഷം കൊണ്ട് ഇരയെ കുത്തിവെച്ചു കൊന്നതിനു ശേഷo മാത്രമേ ഇവ ഇരയെ ഭക്ഷിക്കാനുള്ള എഴുത്താണിവലയന്‍ പാമ്പുകള്‍ മുട്ടയിടുന്ന വര്‍ഗത്തില്‍പ്പെട്ടവയാണ്.ഒരേ സമയത്ത് പതിനഞ്ചോളം മുട്ടകള്‍ ഇടാറുണ്ട്.ജൂണ്‍-ജൂലായ്‌ മാസങ്ങളിലാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്.ഇവയുടെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമാണ്.ആയതിനാല്‍ എഴുത്താണിവലയന്‍ പാമ്പുകളുടെ വിഷമേറ്റയാളെ ഉടനടി ചികിത്സക്ക് വിധേയനാക്കിയില്ലെങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.ഇന്ന് ഇവയുടെ വിഷത്തിന് പ്രതിമരുന്ന് ലഭ്യമാണ്.