EncyclopediaSnakesWild Life

വിഷും ചീറ്റും കോബ്ര

കോബ്രകളുടെ വിഭാഗത്തില്‍പ്പെട്ട സ്പിറ്റി൦ഗ് കോബ്രകള്‍ക്ക് അണപ്പല്ലുകളില്‍ നിന്ന് വിഷം ചീറ്റാനുള്ള കഴിവുണ്ട്. ശത്രുക്കളെ നേരിടുമ്പോള്‍ വിഷം ചീറ്റിയാണു ഇവ സ്വയരക്ഷ തേടുന്നത്. ഈ വിഷം നമ്മുടെ തൊലിപ്പുറത്ത് വീണാല്‍ അപകടമൊന്നുമില്ലെങ്കിലും കണ്ണില്‍ വീഴാനിടയായാല്‍ കാഴ്ചശക്തി എന്നന്നേക്കുമായി നഷടപ്പെടാവുന്നതാണ്.

  പേര് വിഷം ചീറ്റുന്ന കോബ്ര എന്നാണെങ്കിലും ഇവയ്ക്ക് യഥാര്‍തത്തില്‍ വിഷം തുപ്പനുള്ള കഴിവൊന്നുമില്ല. വിഷഗ്രന്ഥികളുടെ മേല്‍ പേശി ഒരു പ്രത്യേക രീതിയില്‍ ചലിപ്പിച്ച്, വിഷത്തെ പല ആകൃതിയില്‍ പുറത്തേക്ക് ചീറ്റിക്കുകയാണ് ഇവ ചെയ്യുന്നത്. അണപ്പല്ലുകളുടെ അഗ്രഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ പേശീചലനങ്ങള്‍ കൊണ്ട് വിഷം പുറത്തേക്ക് വമിക്കുന്നു. ഇങ്ങനെ വിഷം ചീറ്റിയാണ് ഇക്കൂട്ടര്‍ സ്വയരക്ഷ തേടുന്നതെങ്കിലും, കടിച്ചു മുറിവേല്‍പ്പിച്ചും വിഷം കുത്തിവെച്ചും ഇവ ശത്രുക്കളെ വിരട്ടാറുണ്ട്. ചിലയിനം സ്പിറ്റിംഗ് കോബ്രകള്‍ക്ക് 2 മീ വരെ ദൂരത്തേക്ക് വിഷം തുപ്പാനുള്ള കഴിവുണ്ട്. ഇക്കൂട്ടരുടെ വിഷത്തിന് മനുഷ്യശരീരത്തിന്‍റെ നാഡീവ്യൂഹത്തെ തകര്‍ക്കാനുള്ള ശക്തിയുണ്ട്. ഇവയെ പ്രധാനമായും കാണപ്പെടുന്നത് കിഴക്കേ ആഫ്രിക്ക, ജിബൂട്ടി, എറിട്രിയ, സൊമാലിയ, തെക്കേ ഈജ്പിത്, എത്തിയോപ്പിയ, ടന്‍സാനിയ, വടക്കേ സുദാന്‍, കെനിയ എന്നിവിടങ്ങളിലാണ് . ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളില്‍ ഏതാണ്ട് 1200 മീ വരെ ഉയരത്തില്‍ ഇവ വസിക്കുന്നു. ജലാംശയങ്ങളുടെ സമീപത്തുള്ള പൊത്തുകളില്‍ ഇവയെ കാണപ്പെടുന്നു.