വെള്ളമൂക്കന്‍ കുരുടിപാമ്പ്
കുരുടിപാമ്പിന്‍റെ തന്നെ മറ്റൊരിനം പാമ്പാണ് വെള്ളമൂക്കന്‍പാമ്പ്. ഇന്ത്യയില്‍ കൂടുതലായി ഇവയെ കാണപ്പെടുന്നത്. കേരളത്തില്‍ വനങ്ങളിലാണ്. 4500 അടി വരെയുള്ള കല്‍പ്രദേശങ്ങളില്‍ ഇവയ്ക്ക് വസിക്കാനാകും. മുന്‍ഭാഗം വട്ടത്തിലാണുള്ളത്. വളരെ ചെറിയ കണ്ണുകളാണിവയ്ക്കുള്ളത്. വെള്ളമൂക്കിന്റെ ശരീരവണ്ണം ഏതാണ്ട് 42 മുതല്‍ 48 വരെ ഇരട്ടിയാണ് നീളത്തെ അപേക്ഷിച്ച് ശരീരത്തിന്‍റെ മദ്ധ്യഭാഗത്തായി പതിനഞ്ച് ചെതുംബലുകള്‍ കാണാം, തലയുടെ പിറകിലായി പതിനേഴും ഇവയുടെ മുകള്‍വശം കറുത്ത നിറമാണ്,പിറകുവശവും താഴ്ഭാഗവും നേരിയ വെള്ള വരകളോടുകൂടിയാണ്.