ചേരലാവ്
lycodon travancoricus എന്ന ശാസ്ത്രീയനാമമുള്ള ഇവയ്ക്ക് കടും തവിട്ടോ കറുപ്പോ ആണ് നിറം. വെള്ള നിറത്തിലുള്ള വരകള്‍ ശരീരത്തിന്‍റെ വശങ്ങളില്‍ കാണാം, അടിഭാഗം മുഴുവനും വെള്ളനിറമാണ്’. ഇവയുടെ മേല്‍ച്ചുണ്ട് തവിട്ട് നിറത്തിലാണിരിക്കുന്നത്. പുറത്തെ ചെതുംബലുകള്‍ മിനുസമേറിയതാണ്. ഇവയുടെ ശരീരത്തില്‍ 17 നിര ചെതുംബലുകള്‍ കാണാം. പിന്‍ഭാഗത്ത് 175 മുതല്‍ 202 വരെ ചെതുംബലുകളും വാലിന്റെ അടിഭാഗത്ത് 56 മുതല്‍ 76 വരെ ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത്. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഈ പാമ്പുകള്‍ക്ക് 60 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്, വാലിന്‍റെ നീളം 12.5 സെ.മീ ആണ്. നിശാസഞ്ചാരിയായ ഇക്കൂട്ടര്‍ ചെറിയ കുന്നുകളും സമതലപ്രദേശങ്ങളുമാണ് കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്, വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവ ജൂണ്‍, ജൂലൈ മാസങ്ങളാണ് സാധാരണയായി ഇണ ചേരുവാനായി തിരഞ്ഞെടുക്കുന്നത്, ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇകൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു.