കുരുടിപാമ്പ്
വളരെ നീളം കുറഞ്ഞ ഒരിനം പാമ്പാണ് കുരുടി പാമ്പ്. 30 സെ.മീ നീളത്തിലധികം ഇവയ്ക്കുണ്ടാകാറില്ല , ഇവയെ സാധാരണയായി കണ്ടുവരുന്നത് ഉണങ്ങിയ കല്പ്രദേശങ്ങളിലും മഴക്കാടുകളിലും മറ്റുമാണ്. ഉറുമ്പിന് കൂടുകളിലും ചിതല്പ്പുറ്റുകളിലുമാണ് ഇവ വസിക്കുക, Leptotyphlops Macrolepis, L.occidentails എന്നീ ഇനങ്ങള്‍ മാത്രമേ ഇതിലധികം നീളത്തില്‍ വളരാറുള്ളൂ, ഇവയുടെ മേല്‍ത്താടിയും തലയോടും ചലനമറ്റതാണ്. മേല്‍ത്താടിയില്‍ പല്ലുകളെയില്ല, ഇവയുടെ കീഴ്ത്താടിയില്‍ നീളമുള്ള എല്ലുകളും ദന്തനിരയെ നിയന്ത്രിക്കുന്ന സാമാന്യം വലുപ്പമുള്ള എല്ലുകളും ഉണ്ട്. ഉരുണ്ട ശരീരപ്രകൃതമാണ് കുരുടിപാമ്പുകള്ക്ക്. തലയുടെ അറ്റo അല്പം പരന്നതാണ് വാലറ്റമാകട്ടെ അല്പം കൂര്‍ത്തതും ചെറുതുമാണ്. ശരീരം നിറയെ മിനുസമുള്ള ചെതുംബലുകള്‍ കാണാം, ഇവയുടെ ശരീരം പുറപ്പെടുവിക്കുന്ന ഒരു രാസവസ്തുവാണ് ചിതലുകളുടെ ആക്രമണത്തില്‍ നിന്നും ഇവയുടെ ശരീരം പുറപ്പെടുവിക്കുന്ന ഒരു രാസവസ്തുവാണ് ചിതലുകളുടെ ആക്രമണത്തില്‍ നിന്നും ഇവയെ സംരക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പാമ്പുകള്‍ എന്ന് വിശ്വസിക്കപ്പെടുന്നത് L. carlae എന്ന ഒരിനം കുരുടിപാമ്പാണ്.