EncyclopediaSnakesWild Life

ചോരക്കുട്ടന്‍ പാമ്പ്

 uropeltis maculata എന്ന ശാസ്ത്രീയനാമമുള്ള ചോരക്കുട്ടന്‍ പാമ്പുകള്‍ക്ക് വിഷമില്ല. തെന്നിന്ത്യയില്‍ പശ്ചിമഘട്ടമലനിരകളാണ് ചോരക്കുട്ടന്‍ പാമ്പുകളുടെ ആവാസകേന്ദ്രം. ഉപവര്‍ഗ്ഗങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ ആനമല, തിരിവിതാംകൂറിന്റെ കുന്നും പ്രദേശങ്ങളില്‍ സാധാരണയായി ഇവ കാണപ്പെടുന്നു. ചോരക്കുട്ടന്‍ പാമ്പുകളുടെ നിറം കടും തവിട്ടോ കറുപ്പോ ആണ്. കടും ചുവന്ന നിറത്തിലുള്ള പൊട്ടുകള്‍ വശങ്ങളിലും വാലറ്റത്തും കാണാം. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ചോരക്കുട്ടന്‍ പാമ്പുകള്‍ക്ക് 38 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായി 17 വരി മിനുസമുള്ള ചെതുംബലുകള്‍ കാണാം. തലയുടെ പിറകിലായി 19 വരികളില്‍ ചെതുബലുകളും കാണാ൦. പിന്‍ഭാഗത്ത് 152 മുതല്‍ 173 വരെ ചെതുബലുകളും വാലിന്റെ അടിഭാഗത്ത് 8 മുതല്‍ 13 വരെ ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 27 മുതല്‍ 40 ഇരട്ടി വരെയാണ് ഇവയുടെ മേല്‍ഭാഗത്തുനിന്നും തലയറ്റം വരെയുള്ള ചെതുംബലുകള്‍ ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും . ഇവയുടെ കണ്ണുകള്‍ ചെറുതാണ്. വാലറ്റം പരന്നതും ചെതുംബലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്, കുറ്റിക്കാടുകളില്‍ വസിക്കുന്ന ഇവയുടെ ഇഷ്ട്ടഭക്ഷണം കാടുകളില്‍ കണ്ടുവരുന്ന ചെറുപ്രാണികള്‍ ചെറുപക്ഷികള്‍ മുതലായവയാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ ഇവയ്ക്കു തീരെ ഇഷ്ടപ്പെടുകയില്ല. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്. ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.ഇക്കൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു, ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.