കുങ്കുമപ്പൊട്ടന്‍ പാമ്പ്
Uropeltis rubromaculata എന്ന ശാസ്ത്രീയനാമമുള്ള കുങ്കുമപ്പൊട്ടന്‍ പാമ്പുകള്‍ക്ക് വിഷമില്ല. തെന്നിന്ത്യയില്‍ പശ്ചിമഘട്ടമലനിരകളാണ് കുങ്കുമപ്പൊട്ടന്‍ പാമ്പുകളുടെ ആവാസകേന്ദ്രം. ആനമല, നീലഗിരി കുന്നുകള്‍ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.
കുങ്കുമവരയന്‍ പാമ്പുകളുടെ നിറം ഒലീവ് കലര്‍ന്ന തവിട്ടാണ്. തിളക്കമാര്‍ന്ന ചുവന്ന നിറത്തിലുള്ള പൊട്ടുകള്‍ വശങ്ങളില് കാണാം. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ കുങ്കുമപ്പൊട്ടന്‍ പാമ്പുകള്‍ക്ക് 34 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തിന്റെ‘ ഏതാണ്ട് മധ്യഭാഗത്തായി 17 വരി മിനുസമുള്ള ചെതുബലുകള്‍ കാണാം. തലയുടെ പിറകിലായി 19 വരികളില്‍ ചെതുംബലുകളും കാണാം. പിന്‍ഭാഗത്ത് 127 മുതല്‍ 136 വരെ ചെതുംബലുകളും വാലിന്റെ അടിഭാഗത്ത് 8 മുതല്‍ 10 വരെ ചെതുംബലുകളും ഈയിനം പാമ്പുകള്‍ക്കുണ്ട്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 25 മുതല്‍ 33 ഇരട്ടി വരെയാണ്. മേല്‍ഭാഗത്തുനിന്നും തലയറ്റം വരെയുള്ള ചെതുംബലുകള്‍ ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും ഇവയുടെ കണ്ണുകള്‍ ചെറുതാണ്, വാലറ്റo പരന്നതും ചെതുമ്പലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്. വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ആണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്.കുങ്കുമപൊട്ടന് പാമ്പുകള്‍ പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്. ചെറുപ്രാണികളെ വരിഞ്ഞുമുറുക്കിയാണ് ഭക്ഷിക്കാറുള്ളത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്, ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.ഇക്കൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു.ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.