എഴുത്താണിച്ചുരുട്ട
Sibynophis subpunctatus എന്ന ശാസ്ത്രീയനാമമുള്ള എഴുത്താണിച്ചുരുട്ട പാമ്പുകളെ ഇന്ത്യയിലും , ശ്രീലങ്കയിലുമാണ് കണ്ടുവരുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ പൂനെ മേഖലയിലാണ് ഇവയുടെ വിഹാരകേന്ദ്രം. എഴുത്താണിച്ചുരുട്ടുകളെ കേരളത്തില്‍ കണ്ണൂര്‍, മലബാര്‍, തിരുവിതാംകൂര്‍ എന്നി സ്ഥലങ്ങളില്‍ സാധാരണയായി കണ്ടുവരുന്നു.ഇവയുടെ പുറം തൊലിക്ക് ഇളം തവിട്ടു നിറമാണ്. മധ്യഭാഗത്തായി കറുത്ത ചെറിയ പുള്ളികളും കാണാം. തല കറുത്ത നിറത്തില്‍ കാണപ്പെടുന്നു. മഞ്ഞനിറത്തിലുള്ള രണ്ട് വരകള്‍ കഴുത്തിനിരുവശത്തുകൂടി താഴേക്ക് കടന്നു ചെല്ലുന്നു. 17 നിര ചെതുമ്പോള്‍ ശരീരത്തിന്‍റെ മേല്‍ഭാഗത്തുണ്ട്. മേല്‍ഭാഗത്ത് നിന്നും തലയറ്റം വരെ 151 മുതല്‍ 220 വരെ ചെതുംബലുകളും, വാലിന്‍റെ അടിഭാഗത്ത് 47 മുതല്‍ 76 വരെ ചെതുബലുകളും ഈയിനം പാമ്പുകള്‍ക്കുണ്ട്. ശ്രീലങ്കന്‍ പാമ്പുകള്‍ക്ക് പിന്‍ഭാഗത്ത് 157 മുതല്‍ 176 വരെ ചെതുബലുകളും ഉണ്ട്. വിഷമില്ലാത്ത ഇകൂട്ടര്‍ക്ക് പകലും രാത്രിയിലും ഒരുപോലെ ഇരപിടിക്കാന്‍ സാധിക്കും പച്ചിലകളും തവളകളും , കുഞ്ഞു പാമ്പുകളുമൊക്കെയാണ് എഴുത്താണിച്ചുരുട്ടയുടെ ഇഷ്ട്ടഭോജ്യം. 18 ഇഞ്ച് വരെയാണ് ഇവയുടെ പരമാവധി നീളം. മേല്‍ച്ചുണ്ടില്‍ ഒന്‍പതോ പത്തോ ചെതുബലുകളും കീഴ്ചുണ്ടില്‍ നാല് ചെതുബലുകളും ഇവയ്ക്കുണ്ട്.ജൂണ്‍, ജൂലായ് മാസങ്ങളിലാണ് സാധരാണയായി ഇവ ഇണ ചേരാറുള്ളത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇക്കൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു. വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തിലുള്ള ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.