കാട്ടുവാലന്‍ പാമ്പ്
Boiga ceylonensis എന്ന ശാസ്ത്രീയ നാമമുള്ള ഈയിനം പാമ്പുകളെ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലും , ശ്രീലങ്കയിലുമാണ് കണ്ടുവരുന്നത്. തവിട്ടുനിറത്തിലുള്ള പുറംതൊലിയില്‍ ഇടയ്ക്കിടെ’ കറുത്ത പുള്ളികളോ, വരകളോ കാണാം. അടിവശം മഞ്ഞനിറത്തില്‍ തവിട്ട് പുള്ളികളോടുകൂടിയതാണ് , മുന്‍വശത്തെ mandibular പല്ലുകള്‍ മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമല്ല. കണ്ണുകളും ചെറുതാണ് ഇവയുടെ ചെതുമ്പലുകള്‍ വീതിയുള്ളതും കുഴിഞ്ഞതുമാണ്. 19 മുതല്‍ 21 നിര ചെതുബലുകള്‍ വരെ ശരീരത്തിന്‍റെ മേല്‍ഭാഗത്തുണ്ട്. മിനുസമേറിയതും വലുപ്പമുള്ളതുമായ ചെതുബലുകളാണ് ഇവയ്ക്കുള്ളത്. പിന്‍ഭാഗത്ത് 214 മുതല്‍ 249 വരെ ചെതുബലുകളും വാലിന്റെ അടിഭാഗത്ത് 90 മുതല്‍ 117 വരെ ചെതുബലുകളും ഈയിനം പാമ്പുകള്‍ക്കുണ്ട്. മേല്‍ചുണ്ടില്‍ 8 ചെതുബലുകളും , കീഴ്ചുണ്ടില്‍ 4 ചെതുബലുകളും ഇവയ്ക്കുണ്ട്, പൂര്‍ണ്ണവളര്‍ച്ചയെത്തിച്ച കാട്ടുവാലന്‍ പാമ്പിന്‍റെ നീളം 4 അടിയാണ്. വാലിന് പതിനഞ്ച് നീളമുണ്ട്.
കാട്ടുവാലന്‍ പാമ്പുകള്‍ ഇരതേടി മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ വരാറുണ്ട്. തവളയാണ് ഇക്കൂട്ടരുടെ പ്രധാന ഭക്ഷണം ശ്രീലങ്കയില്‍ ചില സിംഹളവര്‍ഗ്ഗക്കാരായ നാട്ടുകാരുടെ വിശ്വാസം കാട്ടുവാലന്‍ പാമ്പുകള്‍ക്ക് കൊടിയ വിഷമുന്ടെന്നാണ്. അവര്‍ ഈ പാമ്പിനെ Nidimaappila എന്നും വിളിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇവയ്ക്ക് ചെറിയ വിഷമുണ്ട്, എന്നാലും കടിച്ചാല്‍ നേരിയ വീക്കം മാത്രമേ അനുഭവപ്പെടുകയുള്ളൂ. കഴുത്തിലോ, കണ്ണുകളിലോ, തലയിലോ കടിയേറ്റാല്‍ ഗുരുതരമാണ്. കാട്ടുവാലന്‍ പാമ്പ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന വര്‍ഗ്ഗക്കാരാണ്. സെപ്തംബര്‍ മാസങ്ങളില്‍ പത്തോളം മുട്ടകള്‍ ഇട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനാണ് പതിവ്.