മലമ്പച്ചോലപ്പാമ്പ്
Ahaetulla dispar എന്ന ശാസ്ത്രീയനാമമുള്ള ഈയിനം പാമ്പുകളെ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലാണ് കണ്ടുവരുന്നത്. കേരളത്തില്‍ സാധാരണയായി ഇവയെ കണ്ടുവരുന്നത് ആനമല, പഴയ തിരുവിതാംകൂര്‍ മേഘലകളിലാണ് സാധാരണയായി മലമ്പച്ചോലപ്പാമ്പിനെ മരങ്ങളിലാണ് കാണാനാകുക വിരളമായി മാത്രം ഭൂമിയിലൂടെ സഞ്ചരിക്കുന്ന മലമ്പച്ചോലപ്പാമ്പ് പകല്‍ സമയത്താണ് ഇരതേടാനായി ഇറങ്ങുന്നത്. മരച്ചില്ലകളില്‍ പതുങ്ങിയിരുന്നാണ് ഇവ സാധാരണയായി ഇരയെ പിടിക്കാറുള്ളത് .പിടിക്കപ്പെടുന്ന ഇരയെ വായില്‍ കടിച്ചുപിടിച്ച് വച്ച് ഇര ചത്തു എന്നു ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഇവ ഇരയെ വിഴുങ്ങുന്നത്. ഇവയുടെ ഇഷ്ട്ട ഭക്ഷണം മറ്റുചെറിയപാമ്പുകളും , ചെറിയ മരംകേറിതവളകളുമാണ് മലമ്പച്ചോലപ്പാമ്പുകളുടെ അഗ്രഭാഗം കൂര്‍ത്ത്, മുഴച്ചാണിരിക്കുന്നത്. ഇവയുടെ പുറംതൊലിയുടെ നിറം നല്ല പച്ചയായിരിക്കും.
ചെതുംബലുകള്‍ക്കിടയില്‍ തൊലി കറുത്തിരിക്കും. അടിവശം ഒലീവ് ഇലയുടെ നിറമായിരിക്കും. 15 നിര ചെതുബലുകള്‍ ഇവയുടെ ശരീരത്തിന്‍റെ മേല്‍ഭാഗത്തുണ്ട്, പിന്‍ഭാഗത്ത് 142 മുതല്‍ 151 വരെ ചെതുംബലുകളും വാലിന്റെ അഗ്രഭാഗത്ത് 90 മുതല്‍ 105 വരെ ചെതുംബലുകളും ഈയിനം പാമ്പുകള്‍ക്കുണ്ട്. മേല്‍ചുണ്ടില്‍ 8 ചെതുംബലുകളും, കീഴ്ചുണ്ടില്‍ 4 ചെതുംബലുകളും ഇവയ്ക്കുണ്ട്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ മലമ്പലച്ചോലപ്പാമ്പിന്റെ നീളം 26 ഇഞ്ചാണ്. വാലിനു 71/2 ഇഞ്ച് നീളമുണ്ട്. വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് മലമ്പച്ചോലപ്പാമ്പുകള്‍ എങ്കിലും ഇവയ്ക്ക് ചെറിയ തോതില്‍ വിഷാശമുണ്ട്. എന്നാല്‍ ഈ വിഷം മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല. ഇവയുടെ കടിയേറ്റാല്‍ നല്ല വേദനയും കടിയേറ്റഭാഗത്ത് നല്ല വീക്കവും മാത്രമാണ് ഉണ്ടാകാറുള്ളത്. കുറച്ചുനേരത്തെ വിശ്രമത്തിലൂടെ ഇത് മാറ്റിയെടുക്കാവുന്നതെയുള്ളൂ. മെയ്, ജൂണ്‍ മാസങ്ങളിലാണ് സാധരണയായി ഇവ ഇണ ചേരാറുള്ളത് ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇക്കൂട്ടര്‍ ഇടുന്നു.