കാട്ടുകൊമ്പേറി പാമ്പ്
Dendrelaphis bifrenalis എന്ന ശാസ്ത്രീയനാമമുള്ള ഇവ തെന്നിന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരിനം വിഷമില്ലാത്ത പാമ്പാണ്. സമതല പ്രദേശങ്ങളിലും, ചെറിയ കുന്നിന്‍ചെരുവുകളിലുമൊക്കെയുള്ള വൃക്ഷങ്ങളിലും കാട്ടുപടര്‍പ്പുകളിലും നനഞ്ഞ ചെടികളിലും മറ്റുമാണ് ഇവയെ കാണാനാകുക. വൃക്ഷക്കൊമ്പുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നതെങ്കിലും ഇടക്കിടെ ഇരപിടിക്കാനായി ഇവ താഴേക്കിറങ്ങിവരാറുണ്ട്. ചെറിയ പല്ലികളെയും, തവളകളേയും ഒക്കെയാണ് ഇവയുടെ ഇഷ്ട്ട ഭക്ഷണം. തറയിലൂടെ ഇഴയുമ്പോള്‍ ഇവതലയും ശരീരത്തിന്‍റെ 1/8 ഭാഗവും നിവര്‍ത്തിപ്പിടിച്ചിരിക്കും ശത്രുക്കള്‍ക്ക് ഇവയെ അത്ര പെട്ടെന്നൊന്നും ഭയപ്പെടുത്താന്‍ കഴിയുകയില്ല .
വളരെ വേഗത്തില്‍ തെന്നിമാറി രക്ഷപ്പെടാന്‍ ഇവയ്ക്കുള്ള ചാതുര്യം ഒന്നു വേറെ തന്നെ അഥവാ പിടിക്കപ്പെട്ടാല്‍ തന്നെ ചെതുബലുകള്‍ പൊഴിച്ച് രക്ഷപ്പെടാനും ഇവ ശ്രമിക്കും. തൊലിപ്പുറത്തുള്ള eels ആണ് ഇവയ്ക്ക് മരം കേറാനുള്ള കഴിവ് നല്‍കുന്നത്. ഇവയുടെ ശരീരം ഉരുണ്ടതും, മെലിഞ്ഞ് അറ്റo പരന്നതുമാണ്. കഴുത്ത് വളരെ സ്പഷ്ടമായി കാണാന്‍ കഴിയുo, അഗ്രo വളരെ വലുതും വട്ടത്തിലുള്ളതുമാണ്. കാട്ടുകൊമ്പേറി പാമ്പുകള്‍ക്ക് വളരെ വലിയ കണ്ണുകളാണുള്ളത്. വലിയ കണ്ണുകളില്‍ ഉരുണ്ട കൃഷണമണികള്‍ കാണാം. ഈ പാമ്പുകളുടെ പുറം തൊലിക്ക് ചെമ്പന്‍ നിറമാണ്. അടിഭാഗം പച്ചയോ മഞ്ഞയോ നിറമാണ്. താടി ഇളം പച്ചയോ ചന്ദന നിറത്തിലോ ആയിരിക്കും. ചുവന്ന നിറത്തിലുള്ള നാക്ക് ഇവയുടെ പ്രത്യേകതയാണ്. മുട്ടയിട്ടാണ് ഇവ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. മരപ്പൊത്തുകളിലാണ് പെണ്‍പാമ്പുകള്‍ മുട്ടയിടുക. ഒറ്റയടിക്ക് 5 നീണ്ട മുട്ടകളാണ് ഇവ ഇടുക. പ്രായപൂര്‍ത്തിയായ പാമ്പുകള്‍ക്ക് 70 മുതല്‍ 90 സെ.മീ വരെ നീളമുണ്ടാകും. ശരീരത്തിന്‍റെ മദ്ധ്യഭാഗത്തായി 15 നിരയില്‍ ചെതുബലുകള്‍ ഉണ്ട്. ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.