EncyclopediaSnakesWild Life

വെള്ളത്തലയന്‍ പാമ്പ്‌

Dryocalamus nympha എന്ന ശാസ്ത്രീയനാമമുള്ള ഈ പാമ്പുകള്‍ തെന്നിന്ത്യയിലുo ശീലങ്കയിലുമാണ് കണ്ടുവരുന്നത്. കേരളത്തില്‍ തിരുവിതാംകൂറില്‍ ആണ് സാധാരണയായിന്‍ ഇവയെ കണ്ടുവരുന്നത്. ഇവയുടെ നിറം തിളക്കമാര്‍ന്ന കറുപ്പോ അല്ലെങ്കില്‍ കടും തവിട്ടോ ആയിരിക്കും. വെള്ളയോ ചാരനിറത്തിലോ ഉള്ള വരകള്‍ ഇവയുടെ ശരീരത്തില്‍ കാണാറുണ്ട്. അടിഭാഗത്ത് ഇളം മഞ്ഞ നിറമാണ്. താരതമ്യേന നീളം കുറഞ്ഞ ഒരു പാമ്പാണ് വെള്ളത്തലയന്‍ പാമ്പ്‌, 50 സെ.മീ നീളം വരെ മാത്രമേ ഇവ വളരൂ. അഗ്രം വട്ടത്തിലാണിരിക്കുന്നത്, തല പരന്നതും മുട്ടയുടെ ആകൃതിയിലിരിക്കുന്നതുമാണ്. മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ ഇവ ഇര പിടിക്കാന്‍ വരാറില്ല. എന്നാലും ദേഷ്യം പിടിപ്പിച്ചാല്‍ ഇവ ശത്രുവിനെ തുടരെത്തുടരെ ആക്രമിക്കും. വളരെ ഉയരത്തിലുള്ള ചുമരകളില്‍ വരെ ഇവ കയറിപ്പറ്റും. പക്ഷെ തെന്നിവീഴാനുള്ള സാധ്യതയും കുറവല്ല. പല്ലികളും ചെറിയ തവലകളുമാണ് ഇവയുടെ മുഖ്യാഹാരം.

   വിഷമില്ലാത്ത ഇക്കൂട്ടര്‍ മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. 13 നിരകളുള്ള costals ശരീരത്തിലുടനീളം വ്യാപിച്ചുകിടക്കുന്നു. കണ്ണുകളുടെ മേല്‍ഭാഗത്തുകണ്ടുവരുന്ന ചെതുബലുകള്‍ വളരെ വലുതും വേറിട്ടുനില്‍ക്കുന്നതുമാണ്. വാലിന്റെ അടിഭാഗത്ത് 65 മുതല്‍ 68 വരെ ചെതുബലുകള്‍ ഇവയുടെ ശരീരത്തില്‍ കാണാറുണ്ട്.മേല്‍ചുണ്ടില്‍ 7 നിരകളിലായി ചെതുംബലുകള്‍ ഉണ്ട്.പിന്‍ഭാഗത്ത് 200 മുതല്‍ 243 വരെ ചെതുംബലുകളും ഉണ്ടാകും. വെള്ളത്തലയന്‍ പാമ്പുകള്‍ക്ക്. വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ആണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്. ഇവ ചെറുപ്രാണികളെ വരിഞ്ഞുമുറുക്കിയാണ് ഭക്ഷിക്കാറുള്ളത്. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്, ജൂണ്‍, ജൂലായ്‌ മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്. ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇക്കൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു. ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.