EncyclopediaSnakesWild Life

ചെന്നിവരയന്‍ പാമ്പ്‌

Liopeltis calamaria എന്ന ശാസ്ത്രീയനാമമുള്ള ഈ ഇനം പാമ്പുകളെ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പ്രധാനമായും കണ്ടുവരുന്നത്. ഇന്ത്യയില്‍, മൈസൂര്‍, ചോട്ടനാഗ്പൂര്‍, പശ്ചിമഘട്ടം, തിരുനെല്‍വേലി കുന്നുകള്‍, അള്‍മോറാ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ചെന്നിവരയന്‍ പാമ്പുകള്‍ക്ക് ഇളം തവിട്ടോ അല്ലെങ്കില്‍ ചാരം കലര്‍ന്ന പച്ച നിറമോ ആണ് നിറം. ചെതുബലുകള്‍ കറുത്ത നിറത്തില്‍ വേറിട്ട വരകള്‍ പോലെ കാണപ്പെടുന്നു. ഇവയുടെ ചുറ്റുമുള്ള ശരീരനിറം മറ്റുള്ള പാമ്പുകളില്‍ നിന്നും വ്യത്യസ്തമായി കടും തവിട്ടു നിറത്തില്‍ തെളിഞ്ഞു കാണാം. ശരീരത്തിന്‍റെ അടിഭാഗം വെള്ളനിറമാണ്. ഇവയ്ക്ക് 24 മുതല്‍ 26 വരെ maxillary പല്ലുകള്‍ ഉണ്ട്. തല കഴുത്തില്‍ നിന്നും അല്പം ഉയര്‍ന്നാണ് നില്‍ക്കുന്നത്. ചെന്നിവരയന്‍ പാമ്പിന്‍റെ മേല്‍ചുണ്ടില്‍ 7 ചെതുബലുകള്‍ സാധാരാണയായി ഉണ്ടാകും.ആണ്‍പാമ്പുകള്‍ക്ക് പിന്‍ഭാഗത്ത് 126 മുതല്‍ 142 വരെയും പെണ്‍പാമ്പുകള്‍ക്ക് 130 മുതല്‍ 154 വരെയും ചെതുബലുകളും കാണപ്പെടുന്നു. ആണ്‍പാമ്പുകള്‍ക്ക് വാലില്‍ 68 മുതല്‍ 78 വരേയും, പെണ്‍ പാമ്പുകള്‍ക്ക് 53 മുതല്‍ 72 വരേയും ചെതുംബലുകള്‍ ഉണ്ടാകും. ചെന്നിവരയന്‍ പാമ്പുകളുടെ തലയ്ക്കിരുവശവും കറുത്ത നിറത്തിലുള്ള പാടുകള്‍ കാണാം. ചെന്നിവരയന്‍ ആണ്‍പാമ്പുകളുടെ പരമാവധി നീളം 33.5 സെ.മീ ആണ്.പെണ്‍പാമ്പുകളുടെ 39 സെ.മീ വരെ നീളം ഉണ്ടാകു. വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗത്തില്‍ ആണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്. ഇവ ചെറുപ്രാണികളെ വലിഞ്ഞുമുറുക്കിയാണ് ഭക്ഷിക്കാറുള്ളത്. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സാധാരാണയായി ഇവ ഇണ ചേരാറുള്ളത് , ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇക്കൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു. ഇവ മനുഷ്യനു യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.